Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായക്കൂടുതല്‍ തോന്നി, 31കാരി മോഡല്‍ സ്വയം തീക്കൊളുത്തി മരിച്ചു!

മോഡല്‍ എന്ന നിലയില്‍ തിളങ്ങാന്‍ പ്രായം അനുവദിക്കുന്നില്ല എന്ന തോന്നലിനെ തുടര്‍ന്ന് 31 കാരി ആത്മഹത്യ ചെയ്തു. തെക്കന്‍ കസാഖിസ്ഥാനിലെ അല്‍മാതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഐറിന ലിവ്ഷ്വാന്‍ എന്ന മോഡലാണ് മുപ്പത്തിയൊന്നാം വയസ്സില്‍ ജീവനൊടുക്കിയത്. അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സ്വയം തീക്കൊളുത്തി മരിക്കുകയായിരുന്നു.

മധ്യ കസാഖിസ്ഥാനിലെ ജെസ്‌കാഗന്‍ സ്വദേശിയാണ് ഐറിന ലിവ്ഷ്വാന്‍. മോഡലിംഗില്‍ താല്‍പര്യം തോന്നിയ ഐറിന ലിവ്ഷ്വാന്‍ വളരെ ചെറുപ്പത്തിലേ അല്‍മാതിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഒരുപാട് പ്രാദേശിക കമ്പനികളുടെ മോഡലായിരുന്നു ഐറിന ലിവ്ഷ്വാന്‍ എന്നാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. താരതമ്യേന അറിയപ്പെടുന്ന മോഡലായ ഐറിന ലിവ്ഷ്വാന് മോശമല്ലാത്ത ഓഫറുകളും ലഭിച്ചിരുന്നു.

irinalivshun

ഒരുപാട് ഫാഷന്‍ ഷോകളിലും ഐറിന ലിവ്ഷ്വാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ വളരെയധികം അസ്വസ്ഥയായിരുന്നു എന്ന് ഒരു സുഹൃത്ത് പറയുന്നു. ജോലിസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു ഐറിന ലിവ്ഷ്വാനെ അലട്ടിയിരുന്നത്. കോണ്‍ട്രാക്ടുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐറിന ലിവ്ഷ്വാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. താന്‍ ജീവിതം അവസാനിപ്പിക്കുമെന്ന് ഐറിന ലിവ്ഷ്വാന്‍ പലരോടും മുന്‍പ് പറഞ്ഞിട്ടുണ്ടത്രെ. മരണവിവരം അറിഞ്ഞ് ഐറിന ലിവ്ഷ്വാനിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+