കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ്‌ അമേരിക്കന്‍ തിരഞ്ഞെടുപ്പ്‌ സ്റ്റേറ്റുകളുടെ ചുമതലയായി മാറുന്നത്‌?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌:ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന സംവിധാനമാണ്‌ അമേരിക്ക. ലോകത്തെ അധികാര സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നിര്‍ണായക സ്ഥാനം കൂടിയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം. നവംബര്‍ മൂന്നിന്‌ പ്രസിഡന്റ്‌ തിരഞ്ഞൈടുപ്പ്‌ നടന്ന അമേരിക്കയില്‍ വോട്ടെണ്ണല്‍ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത തരത്തില്‍ സങ്കീര്‍ണമായി നീളുകയാണ്‌.ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പ്‌ സംവിധാനത്തിനെതിരെ ലോകം മുഴുവന്‍ സംശയ ഉന്നയിച്ചു കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയില്‍ ഓരോ സ്‌റ്റേറ്റിന്റെയും തിരഞ്ഞെടുപ്പ്‌ പ്രക്രീയകളും നിയമങ്ങളും വ്യത്യസ്‌തമാണ്‌. എന്തുകൊണ്ടാണ്‌ തിരഞ്ഞെടുപ്പ്‌ സംവിധാനം ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി മാറാത്തത്‌ എന്ന്‌ ഇന്ന്‌ ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണ്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയാണ്‌ അലക്‌സാണ്ടര്‍ ഹാമിള്‍ട്ടണും ജയിംസ്‌ മാഡിസണും ചേര്‍ന്ന്‌ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ പറ്റി എഴുതിയിരിക്കുന്ന പുസതകത്തില്‍. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന്റേയും കോണ്‍ഗ്രസിന്റേയും റോള്‍ എന്താണെന്നുംപുസ്‌തകത്തില്‍ വ്യക്താമാക്കുന്നു.
ജനങ്ങളിലുള്ള പ്രാധാന സ്വാധീനം സര്‍ക്കാരിനാണെന്ന്‌ വ്യക്തമാക്കുന്ന മാഡിസന്‍ എന്നാല്‍ അധികാരം കോണ്‍ഗ്രസ്‌ , പ്രസിഡന്റ്‌ , ജുഡീഷ്യറി എന്നിങ്ങനെ മൂന്നായി തരം തിരിക്കപ്പെടുന്ന സംവിധാനം ജനാധിപത്യത്തിന്റെ ഒരു മുന്‍കരുതലായാണ്‌ കണക്കാക്കുന്നത്‌.

america

കോംപൗണ്ട്‌ റിപ്പബ്‌ളിക്ക്‌ സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയില്‍ അധികാരം രണ്ട്‌ സര്‍ക്കാരുകളിലൂടെ ജനങ്ങളിലേക്കെത്തുന്നു എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്‌. അവിടെ നാഷ്‌ണല്‍ സര്‍ക്കാരും സ്റ്റേറ്റ്‌ സര്‍ക്കാരും ഉണ്ട്‌. ഈ വിഭജനം ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും, അതുവഴി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കെപ്പെടുമെന്നും പുസ്‌തകത്തില്‍ പറയുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതായി മാഡിസന്‍ ചൂണ്ടിക്കാണിക്കുന്നത്‌ ഈ സര്‍ക്കാരുകള്‍ തമ്മില്‍ ഇരു സര്‍ക്കാരുകളേയും നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നതാണ്‌.

അമേരിക്കന്‍ ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം നിലവില്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റോ, കോണ്‍ഗ്രസോ തിരഞ്ഞെടുപ്പ്‌ പ്രക്രീയയില്‍ ഇടപെടുന്നത്‌ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാകുമെന്ന്‌ വ്യക്തമാക്കുന്നു. ഒരാള്‍ സ്വയം വിധിന്യായം നടത്തുന്നത്‌ വിശ്വാസ്യതക്ക്‌ കളങ്കമാകും എന്നതുപൊലെയാണ്‌ ഇതെന്നും മാഡിസന്‍ വ്യക്താമാക്കുന്നു. തിരഞ്ഞെടുപ്പ്‌ പ്രക്രീയയില്‍ പ്രസിഡന്റിനു യാതൊരു തരത്തിലുമുള്ള അധികാരവുമില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വളരെ ചുരുങ്ങിയ ചില അധികാരങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലഭിക്കുന്നുള്ളൂ.

കോംപൗണ്ട്‌ റിപ്പബ്‌ളിക്കെന്ന ആശയം തുടര്‍ന്നു പോവുക എന്നതാണ്‌ തിരഞ്ഞെടുപ്പില്‍ ദേശീയ അധികാരികളുടെ റോള്‍ പരിമിതപ്പെടുത്തുന്നതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും 1887ലെ ഇലക്ട്രല്‍ കൗണ്ട്‌ ആക്‌്‌റ്റ്‌ വ്യക്തമാക്കുന്നതായി മാഡിസന്‍ ചൂണ്ടിക്കാണിക്കുന്നു.തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ ഫെഡറല്‍ സംവിധാനത്തെ തിരഞ്ഞെടുപ്പ്‌ പ്രക്രീയയില്‍ നിന്നും മാറ്റി നിര്‍ത്തുകയും, സ്റ്റേറ്റേറ്റിന്‌ തിരഞ്ഞെടുപ്പ്‌ അധികാരം പൂര്‍ണമായും നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന്‌ അമേരിന്‍ ഭരണഘടന വിയക്തമാക്കുന്നുണ്ട്‌

English summary
Why vote counting in us is a job for states and not the federal government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X