Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ ഒഴിവാക്കാൻ വയ്യ, ഭാര്യ വിവാഹമോചനം നൽകുന്നുമില്ല; ഭർത്താവിന്റെ സാഹസം

വിവാഹ ജീവിത്തതിന്റെ എല്ലാ താളവും തെറ്റിക്കുന്നത് അവിഹിതമാണ്. ഭർത്താവിനോ ഭാര്യയ്‌ക്കോ മറ്റൊരു സ്ത്രീയോടോ പുരുഷനോടോ ഇഷ്ടം തോന്നാം. എന്നാൽ കുടുംബം തകരാതിരിക്കാൻ ചിലർ അത് രഹസ്യമാക്കി മുന്നോട്ട് കൊണ്ടുപോകും. എന്നാൽ ചിലർ തന്ത്രപൂർവ്വം തങ്ങളുടെ പങ്കാളിയിൽ നിന്നും അകന്ന് കാമുകിയുമായോ കാമുകമനുമായോ ബാക്കി ജീവിതം ചെലവഴിക്കും. അങ്ങനെ ഭാര്യയെ പറ്റിച്ച് കാമുക്ക് ഒപ്പം ജീവിക്കാൻ ഭർത്താവ് ചെയ്ത് കൂട്ടിയ പ്രവൃത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഈ ഭർത്താവിന്റെ പദ്ധതി ആകെ പൊളിയുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അറിയാം..

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ നിന്നുള്ള അവിശ്വസനീയമായ കഥയുമായി സോഷ്യൽ മീഡിയയിൽ എത്തി. ആരും കേട്ടാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുന്ന കാര്യമാണ് യുവതി വെളിപ്പെടുത്തിയത്. കാമുകിയുമായി ജീവിക്കാൻ ഭർത്താവ് തയ്യാറാക്കിയ കെട്ടുക്കഥയെക്കുറിച്ചാണ് യുവതി പറഞ്ഞത്. താൻ ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് ഭർത്താവ് കൃത്രിമം കാട്ടിയെന്നാണ് യുവതിയുടെ വാദം. കാമുകിയോടൊപ്പം ജീവിക്കാൻ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാൾ തന്റെ മരണം വ്യാജമാക്കിയതെന്ന് യുവതി ആരോപിച്ചു.

marriage31

സംഭവത്തെക്കുറിച്ച് സംസാരിക്കാൻ കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്നുള്ള അനെസ റോസി ടിക് ടോക്കിൽ എത്തി. കാമുകിക്കൊപ്പം താമസിക്കാൻ മെക്‌സിക്കോയിലേക്ക് താമസം മാറാനാണ് ഭർത്താവ് ടിം തന്റെ മരണം വ്യാജമാക്കിയതെന്നാണ് യുവതിയുടെ വാദം. അവന്റെ അന്ത്യകർമങ്ങൾക്കുപോലും താൻ തയ്യാറെടുത്തിരുന്നുവെന്നും അവർ വീഡിയോയിൽ പറയുന്നു. ഞെട്ടിപ്പിക്കുന്ന കാര്യം, മാസങ്ങൾ കഴിഞ്ഞാണ് തന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് അവൾ അറിഞ്ഞത്.

വിവാഹമോചനത്തിനിടയിലാണ് തന്റെ ഭർത്താവിന്റെ മരണവാർത്ത വന്നതെന്ന് റോസി പറഞ്ഞു. ദമ്പതികൾ വേർപിരിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്തതായി അവർ കേട്ടു. ടിമ്മിന്റെ മാതാപിതാക്കളാണ് വിവരം അവളെ അറിയിച്ചത്. തുടർന്ന്, റോസി തന്റെ അവസാന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. താൻ പശ്ചാത്താപം കൊണ്ട് നിറഞ്ഞിരുന്നുവെന്നും ആ സമയത്ത് താൻ കടുത്ത പ്രയാസത്തിൽ ഏർപ്പെട്ടിരുന്നുവെന്നും അവർ ഉപയോക്താക്കളോട് പറഞ്ഞു.

കൂടാതെ, താനുമായി നല്ല ബന്ധമില്ലാത്ത ടിമ്മിന്റെ കുടുംബം വിവാഹമോചനത്തിന്റെ നടുവിലുള്ളതിനാൽ ശവസംസ്കാരത്തിന് വരരുതെന്ന് പറഞ്ഞതായും യുവതി വെളിപ്പെടുത്തി.ടിമ്മും കുടുംബവും തന്നെ ഇരുട്ടിൽ തപ്പുകയായിരുന്നുവെന്ന് റോസി അവകാശപ്പെട്ടു. മെക്‌സിക്കോയിലെ ടിമ്മിന്റെ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് അവർ ഉപയോക്താക്കളോട് പറഞ്ഞു.

മെക്‌സിക്കോയിലുള്ള ഒരു സ്ത്രീയുമായി ടിമ്മിന് ആറ് വർഷത്തോളമായി ബന്ധമുണ്ടെന്ന് യുവതി വെളിപ്പെടുത്തി. അതേസമയം, യുവതിയോട് പ്രതികരിച്ച ടിം ടിക് ടോക്കിൽ എത്തി ആരോപണങ്ങൾ നിഷേധിച്ചു. താൻ ഒരിക്കലും തന്റെ മരണം വ്യാജമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തനിക്ക് വിവാഹമോചനം നൽകാൻ റോസി തയ്യാറല്ലാത്തതിനാൽ മെക്സിക്കോയിലേക്ക് മാറാൻ തീരുമാനിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+