25 കാരിയ്ക്ക് 95 കാരന്‍ ഭര്‍ത്താവ്... ചാറ്റിംഗ് 'ഓവറായപ്പോള്‍' ഒരു വര്‍ഷം തടവ്
റാസല്‍ഖൈമ: ഇരുപത്തിയഞ്ച് വയസ്സുള്ള യുവതിയുടെ ഭര്‍ത്താവിന്റെ പ്രായം കേള്‍ക്കണോ... 95 വയസ്സ്. എന്നാല്‍ അതല്ല കെട്ടോ ഇവിടത്തെ വാര്‍ത്ത. യുവതിയായ ആ ഭാര്യയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചതാണ് വാര്‍ത്ത.
റാസല്‍ഖൈമയിലാണ് സംഭവം. എന്തിനാണെന്നല്ലേ ഈ യുവതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്... ചാറ്റ് ചെയ്തതിന്. അല്‍പം അതിരുകടന്ന ചാറ്റിംഗ് ആണ് പ്രശ്‌നമായത്.

ബ്ലാക്ക് ബെറി മെസ്സഞ്ചര്‍ ഉപയോഗിച്ചായിരുന്നു യുവതിയുടെ ചാറ്റിംഗ്. അതും അന്യ പുരുഷന്‍മാര്‍ക്കൊപ്പം. സംഗതി പ്രശ്‌നമാകാന്‍ ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും വേണോ? 95 വയസ്സുകാരനായ ഭര്‍ത്താവ് ഇതറിഞ്ഞ് പരാതി കൊടുത്തിരുന്നു.
പാകിസ്താനിയായ യുവതിയാണ് കുടുങ്ങിയത്. ഭാര്യയുടെ ചാറ്റിംഗില്‍ സംശയം തോന്നിയ ഭര്‍ത്താവ് മറ്റൊരു ഭാര്യയിലുണ്ടായ മകനെക്കൊണ്ട് ഫോണ്‍ പരിശോധിപ്പിച്ചപ്പോഴാണ് 'ചാറ്റിംഗിന്റെ' രഹസ്യം കണ്ടുപിടിച്ചത്.
റാസല്‍ഖൈമ മിസ് ഡെമനയര്‍ കോടതിയാണ് യുവതിയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. യുവതിയുടെ അതിര് വിട്ട ചാറ്റിംഗ് സംശയലേശമന്യേ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.












Click it and Unblock the Notifications