കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഭര്‍ത്താവിന് കൈക്കൂലി നല്‍കി ഭാര്യ രണ്ടാം വിവാഹം മുടക്കി

  • By Meera Balan
Google Oneindia Malayalam News

സൗദി: രണ്ടാം വിവാഹത്തില്‍ നിന്നും പിന്മാറുന്നതിന് ഭര്‍ത്താവിന് ഭാര്യയുടെ വക കൈക്കൂലി. കൈക്കൂലി കൊടുത്തില്ലെങ്കില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറാകുമെന്ന് മനസിലാക്കിയ അധ്യാപികയായ ഭാര്യയാണ് കൈക്കൂലി കൊടുത്ത് കല്യാണം ഒതുക്കി തീര്‍ത്തത്.

സൗദിയിലാണ് സംഭവം. അധ്യാപികയുടെ ഭര്‍ത്താവിന് രണ്ടാമതൊരു വിവാഹ കഴിയ്ക്കണമെന്ന് ആഗ്രഹം. ആഗ്രഹത്തെ പല തവണ ഭാര്യ എതിര്‍ത്തു. മറ്റൊരു ഭാര്യ കൂടി വേണ്ടെന്നും താന്‍ തന്നെ എന്നും ഭാര്യയായി ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിനാകട്ടേ ഭാര്യ പറയുന്നതിനൊടന്നും താത്പര്യമില്ല. രണ്ടാം കെട്ട് വേണമെന്ന് ഉറച്ചു.

Wife, Husband

ഇതോടെയാണ് ബുദ്ധിമതിയായ ഭാര്യ ഭര്‍ത്താവിന് കൈക്കൂലി നല്‍കാന്‍ തീരുമാനിച്ചത്. പണത്തിനോട് തന്‍റെ ഭര്‍ത്താവിനുള്ള ആര്‍ത്തി ഭാര്യയ്ക്ക് നന്നായി തിരിച്ചറിയാം. ഇതിനാല്‍ തന്നെ തന്റെ രണ്ട് മാസത്തെ ശമ്പളം കൈക്കൂലി നല്‍കാമെന്ന് ഭാര്യ പറഞ്ഞു. പണം കിട്ടിയാല്‍ പിന്നെന്തിന് പുതുപെണ്ണ് എന്നായി ഭര്‍ത്താവ്. അതോടെ വിവാഹാലോചനയില്‍ നിന്നും ഭര്‍ത്താവ് പിന്മാറി. 'അല്‍ മുവാത്തിന്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മുടക്കാന്‍ ഈ രീതി ഭാര്യമാര്‍ക്ക് പരീക്ഷിയ്ക്കാം എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിയ്ക്കുന്നത്.

English summary
Wife 'bribes' husband to stop him from marrying.Offered her husband two-month's salary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X