കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ ഇത്ര വിശ്വസിയ്ക്കാമോ,കിഡ്നാപ് നാടകത്തിനൊടുവില്‍ ഭാര്യയുടെ തനിനിറം പുറത്ത്,ഭര്‍ത്താവ് പ്ളിംഗ്

Google Oneindia Malayalam News

കൊളംബോ: കാമുകന് പണത്തിന് ആവശ്യം വന്നപ്പോള്‍ ഭര്‍ത്താവിനെ കബളിപ്പിച്ച് പണം തട്ടാന്‍ തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ശ്രീലങ്കയിലാണ് സംഭവം. എന്നാല്‍ ഭാര്യയുടെ അഴിഹിതബന്ധവും തട്ടിപ്പ് നാടകവുമൊക്കെ ഏറ്റവും ഒടുവിലാണ് ഭര്‍ത്താവ് അറിയുന്നത്. ഭാര്യയെ വീണ്ടുകിട്ടുന്നതിന് വേണ്ടി എത്ര രൂപയും മുടക്കാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നു.

ഒരു ഇന്‍ഷുറന്‍സ് കമ്പനി ഏജന്റും രണ്ട് കുട്ടികളുടെ അമ്മയുമായ 35കാരിയാണ് ഭര്‍ത്താവിനെ ചതിച്ച് പണം നേടാന്‍ ശ്രമിച്ചത്. അവിവാഹിതനായ ഒരു സൈനികനുമായി ഇവര്‍ക്ക് ബന്ധം ഉണ്ടായിരുന്നു. കാമുകന് പണത്തിന് ആവശ്യം വന്നപ്പോഴാണ് യുവതി തട്ടിക്കൊണ്ട് പോകല്‍ നടാകം നടത്തി പണം ആവശ്യപ്പെട്ടത്....

കാമുകന്‍

കാമുകന്‍

അവിവാഹിതനായ സൈനികനുമായിട്ടായിരുന്നു യുവതിയ്ക്ക് അടുപ്പം. ഏറെ സമയവും ഇയാള്‍ക്കൊപ്പമാണ് യുവതി സമയം ചെലവഴിച്ചിരുന്നത്.ഇതിനിടെയാണ് കാമുകന് പണം ആവശ്യം വന്നത്

എന്നെ തട്ടിക്കൊണ്ട് പോയേ

എന്നെ തട്ടിക്കൊണ്ട് പോയേ

ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും പണം തട്ടി കാമുകന് നല്‍കാന്‍ കിഡ്‌നാപ് നാടകം നടത്തുകയായിരുന്നു യുവതി. കാമുകന്‍ കിഡ്‌നാപ്പറായി മാറി. ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു

കൊല്ലും

കൊല്ലും

അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞു. കാമുകനും ഇതാവര്‍ത്തിച്ചു. ഇതോടെ ഭര്‍ത്താവ് പേടിച്ചു

പൊലീസില്‍

പൊലീസില്‍

പണം കൊടുത്തും ഭാര്യയെ വീണ്ടെടുക്കാമെന്ന് കരുതി ഭര്‍ത്താവ്, ഭാര്യയെ കിഡ്‌നാപര്‍ കൊന്നാലോ എന്ന് ഭയന്ന് പൊലീസില്‍ പരാതിപ്പെട്ടു

തട്ടിപ്പ്

തട്ടിപ്പ്

പൊലീസ് അന്വേഷണത്തിലാണ് യുവതിയേയും കാമുകനായ പട്ടാളക്കാരനേയും കൈയ്യോടെ പിടികൂടുന്നത്. ഭാര്യയെ വിശ്വസിച്ചിരുന്ന ഭര്‍ത്താവകട്ടേ അവരുടെ അവിഹിതബന്ധത്തെപ്പറ്റി അറിയുന്നത് ഇരുവരും അറസ്റ്റിലാകുമ്പോള്‍

English summary
A Sri Lankan woman, and mother of two from Hettipola area, has been arrested by police after a failed attempt at faking her own kidnap with her lover to swindle money from her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X