കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്കെതിരായ കേസ് പിന്‍വലിച്ച ഭാര്യയെ മണിക്കൂറുകള്‍ക്കകം കൊന്നു

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരായ കേസുകള്‍ പിന്‍വലിച്ച് ജയില്‍ മോചിതനാക്കിയ ഭാര്യയെ മണിയ്ക്കൂറുകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ 27കാരനായ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിര്‍ജീനിയക്കാരനായ കലേബ് ആണ് ഭാര്യ ആന്‍ഡ്രിയ ക്രൂ (31)വിനെ കഴുത്ത് ഞെരിച്ച് കൊന്നത്.

2013ലാണ് പെട്രോള്‍ തലയിലേക്കൊഴിച്ച് ആന്‍ഡ്രിയയെ കൊല്ലാന്‍ ഭര്‍ത്താവ് ശ്രമിച്ചത്. പൊലീസിനെ വിവരമറിയിച്ച് രക്ഷപ്പെടുകയായിരുന്നു യുവതി. ഈ കേസില്‍ അകപ്പെട്ട കലേബിനെ ഒടുവില്‍ രക്ഷിച്ചതും ആന്‍ഡ്രിയ തന്നെയായിരുന്നു. കലേബിനെതിരായ കേസുകള്‍ പിന്‍വലിയ്ക്കുകയും പുറത്തിറക്കുകയും ചെയ്തത് ആന്‍ഡ്രിയായിരുന്നു.

Caleb, Wife

കേസില്‍ നിന്ന് മോചിതനായശേഷം ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് പോകവേ വീണ്ടും വഴക്കിട്ട് ആന്‍ഡ്രിയയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു കലേബ്. തന്റെ വാഹനത്തില്‍ വച്ചാണ് കലേബ് ആന്‍ഡ്രിയയെ കഴുത്ത് ഞെരിച്ച് കൊന്നത്.

കേസില്‍ നിന്ന് രക്ഷപ്പെട്ട് മണിയ്ക്കൂറുകള്‍ക്കകമാണ് കൊലപാതകം. പണത്തെച്ചൊല്ലി കലേബ് എന്നും ആന്‍ഡ്രിയയുമായി വഴക്കിട്ടിരുന്നതായി പറയുന്നു. നാവികനായിരുന്ന കലേബ് അഫ്ഗാനില്‍ ഉള്‍പ്പടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊലപാതകത്തിന് പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. നാല് വയസും, 11 മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ദന്പതിമാര്‍ക്കുള്ളത്.

English summary
Wife forgives hubby for attempt to murder... He gets out of court, kills her.Couple have two daughters aged 4-years and the other is 11-months-old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X