മക്കളുടെ സുരക്ഷ, യുവതി ഭര്‍ത്താവിനെ കൊന്നു

സംഭവ ദിവസം വൈകുന്നേരം നാല് മണിയോടെ മദ്യപിച്ചെത്തിയ സ്‌ത്രീയുടെ ഭര്‍ത്താവ് ഇവരോട് വഴക്കിട്ടിരുന്നു. സ്‌ത്രീ തയ്യാറാക്കിയ ഭക്ഷണത്തെ കുറ്റം പറയുകയും ഭക്ഷണം വലിച്ചെറിയുകയും ചെയ്‌തു. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് സ്‌ത്രീ അയല്‍പക്കത്ത് അഭയം തേടി.
രാത്രി പത്ത് മണിയോടെയാണ് സ്‌ത്രീ തിരിച്ചെത്തിയത്. ഈ സമയം കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു സ്‌ത്രീയുടെ ഭര്‍ത്താവ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഏത് നിമിഷവും തന്റെ കുട്ടികളെ ഉപദ്രവിയ്‌ക്കുമെന്ന ഭയം സ്‌ത്രീയ്‌ക്കുണ്ടായിരുന്നു.
ഭര്‍ത്താവ് നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ സ്‌ത്രീ കോടാലിയെടുത്ത് ഇയാളുടെ കഴുത്തിന് ആഞ്ഞ് വെട്ടി. സംഭവ സ്ഥലത്ത് തന്നെ ഭര്‍ത്താവ് മരിച്ചു. യുവതിയ്‌ക്ക് രണ്ട് ചെറിയ ആണ്‍കുട്ടികളാണുള്ളത്. ഇവരുടെ സുരക്ഷയെ കരുതിയാണ് താന്‍ ഭര്‍ത്താവിനെ കൊന്നതെന്ന് സ്‌ത്രീ പൊലീസിനോട് പറഞ്ഞു. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്‌തു












Click it and Unblock the Notifications