ലോട്ടറി അസാധുവാകാന്‍ ഒരു ദിവസം മാത്രം, പത്രവാര്‍ത്ത കണ്ട ഭാര്യയ്ക്ക് സംശയം; ട്വിസ്റ്റ്
ആ നിമിഷം ആ അത്ഭുതം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ ഭാഗ്യം അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോകുമായിരുന്നു.

ഭാഗ്യം തേടിവരും എന്ന പ്രതീക്ഷയിലാണ് ആളുകള്‍ ലോട്ടറി എടുക്കുന്നത്. എന്നാല്‍ ഭാഗ്യം തേടിയെത്തിയാലും ഇവര്‍ ആ ഭാഗ്യം അറിയാതെ പോകും. അതിനുള്ള ഒരു കാരണം തങ്ങള്‍ എടുത്തുവെച്ച ടിക്കറ്റ് നോക്കില്ല എന്നതുതന്നെ.
അങ്ങനെ ഭാഗ്യശാലിയായിട്ടും ആ ഭാഗ്യം ഇങ്ങനെ കൈവിട്ടുപോയ എത്രയോ പേരാണ്... ഇനി പറയാന്‍ പോകുന്നത് ഇതുപോലെ വന്ന ഭാഗ്യം കൈവിട്ടുപോകുമായിരുന്ന ഒരാളെക്കുറിച്ചാണ്. ആ നിമിഷം ആ അത്ഭുതം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ ഭാഗ്യം അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോകുമായിരുന്നു. എന്താണ് ആ അത്ഭുതം എന്ന് അറിയാം..

ഒരു വർഷം മുമ്പ് എടുത്ത ടിക്കറ്റ്..
വെസ്റ്റ് റോക്‌സബറിയില്‍ നിന്നും ഉള്ള ആള്‍ക്കാണ് ഭാഗ്യം വന്നുചേര്‍ന്നത്. ജോണ്‍ ബട്‌ലര്‍ എന്നാണ് ആളുടെ പേര്. 10000 ഡോളര്‍ ആണ് ലോട്ടറി അടിച്ചത്. ഫലം പ്രഖ്യാപിച്ച് മാസങ്ങള്‍ കടന്നുപോയിട്ടും ഇദ്ദേഹം ആ ഭാഗ്യശാലി താനാണെന്ന് അറിഞ്ഞതേയില്ല. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ടിക്കറ്റ് എടുത്തത്. ഫ്‌ലോറിഡയിലേക്കുള്ള ഒരു യാത്രയ്ക്ക് മുമ്പ് അദ്ദേഹം ഒരു വര്‍ഷം മുമ്പ് ടിക്കറ്റ് വാങ്ങി ഒരു ഡ്രോയറില്‍ ഇട്ടു.

അവകാശവാദം ഉന്നയിക്കാനുള്ള അവസാന നിമിഷം അത് സംഭവിക്കുന്നു..
അവിടെ അത് മാസങ്ങളോളം മറന്നുപോയി. ഭാഗ്യവശാല്‍, ക്ലെയിം ചെയ്യപ്പെടാത്ത ഒരു മാസ് ക്യാഷ് പ്രൈസിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത താന്‍ കണ്ടതായി അദ്ദേഹത്തിന്റെ ഭാര്യ ജീന്‍ പരാമര്‍ശിച്ചു. അന്ന് അത് കണ്ടിരുന്നില്ലെങ്കില്‍ അവര്‍ക്ക് ആ സമ്മാനം കിട്ടുമായിരുന്നില്ല,അന്നായിരുന്നു അവകാശവാദം ഉന്നയിക്കാനുള്ള ലാസ്റ്റ് ദിവസം...

ഭർത്താവിന്റെ ലോട്ടറി..
തന്റെ ഭര്‍ത്താവിന്റെ ലോട്ടറി കടയായ ഡെധാം സ്റ്റാര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് അറിഞ്ഞ്, 3-10-11-18-22 എന്ന നമ്പറുകള്‍ അദ്ദേഹത്തിന്റെ പതിവ് നമ്പറുകൾ പോലെ വളരെ വ്യത്യസ്തമാണെന്ന് കരുതി, അവര്‍ അദ്ദേഹത്തിന് മെസ്സേജ് അയച്ചു. പഴയ ലോട്ടറികള്‍ നോക്കി. പക്ഷേ ആ ലോട്ടറി കിട്ടിയില്ല,. അവര്‍ക്ക് മുന്നില്‍ സമയം കുറവായിരുന്നു,

ഒടുവിൽ അത് സംഭവിക്കുന്നു...
"ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഞങ്ങൾ നമ്പറുകൾ നോക്കാൻ പോയപ്പോൾ, ഞാൻ ആദ്യം പറഞ്ഞത് എന്റെ ഭാര്യ ജീനിനോട് 'അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ പോലും, നമ്മളെപ്പോഴും ഒരുമിച്ചാണ്' എന്നായിരുന്നു," ജോൺ പറഞ്ഞു. ഒടുവിൽ ലോട്ടറി കിട്ടുകയും അവർ അവകാശവാദം ഉന്നയിക്കുകയുമായിരുന്നു. നേരത്തെ ഇതുപോലെ ഭാഗ്യം കൈവിടുന്നകതിന് ഏതാനും മണിക്കൂർ മുമ്പ് ഭാഗ്യത്തെ കണ്ടെത്തിയ യുവതിയുണ്ടായിരുന്നു. എടുത്ത ലോട്ടറി വേസ്റ്റ്ബാസ്ക്കറ്റിലിട്ട ഇവർ പിന്നീട് അത് ഒന്നുകൂടി പരിശേധിച്ചപ്പോൾ ആണ് തനിക്ക് ലോട്ടറി അടിച്ചത് മനസ്സിലായത്. കോടികളായിരുന്നു..












Click it and Unblock the Notifications