പര്‍ദ്ദയിട്ടു വന്നു,മുഖം കാണിച്ചില്ല,പരാതിക്കാരിയായ ഐസിസ് റിക്രൂട്ടറുടെ ഭാര്യയ്ക്ക് പിഴ ചുമത്തി...
ഹംദി അല്‍ഖ്വസ്ദിയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യ എല്സേദിനെ മര്‍ദിച്ചെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സിഡ്നി: കോടതിയില്‍ പര്‍ദ്ദ ധരിച്ചെത്തിയതിനും മുഖം വെളിപ്പെടുത്തി തെളിവ് നല്‍കാത്തതിലും ഐസിസ് റിക്രൂട്ടറുടെ ഭാര്യയ്ക്ക് ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തി. സിഡ്നി കോടതിയിലാണ് സംഭവം.
ഐസിസ് റിക്രൂട്ടറായ ഹംദി അല്‍ഖ്വസ്ദിയുടെ ഭാര്യ മൗസ്യ എല്സേദിനാണ് കോടതി ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തിയത്. ഹംദി അല്‍ഖ്വസ്ദിയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യ എല്സേദിനെ മര്‍ദിച്ചെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്ന് അരോപണം
ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തെന്ന് പറഞ്ഞാണ് ഹംദി അല്‍ഖ്വസ്ദിയുടെ സിഡ്നിയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.

അപമാനിക്കാന്‍ ശ്രമിച്ചു
അതിരാവിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അല്‍ഖ്വസ്ദിയുടെ ഭാര്യയെ മര്‍ദിക്കുകയും അപമാനിക്കാന്‍ ചെയ്തെന്നായിരുന്നു പരാതി.

അസഭ്യം പറഞ്ഞു
വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ എല്സേദിന്റെ മുഖത്തം, ചെവിയിലും, തലയിലും മര്‍ദിക്കുകയും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ബുര്‍ഖ മാറ്റാനാകില്ലെന്ന് സ്ത്രീയും
മര്‍ദിച്ചതിന്റെ തെളിവുകള്‍ കാണിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മുന്പിലല്ലാതെ ആരുടെ മുന്നിലും മുഖം കാണിക്കില്ലെന്നാണ് എല്‍സേദ കോടതിയില്‍ പറഞ്ഞത്.

എന്നിട്ടും മുഖം വെളിപ്പെടുത്താന്‍ തയ്യാറായില്ല
കേസില്‍ ആറ് ദിവസമാണ് കോടതി വാദം കേട്ടത്. എന്നാല്‍ ഈ ദിവസങ്ങളിലൊന്നും മുഖം വ്യക്തമാക്കി തെളിവ് നല്കാന് എല്‍സേദ തയ്യാറായില്ല.

അതൊന്നും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി
തന്റെ കക്ഷി ഇസ്ലാം മതവിശ്വാസിയാണെന്നും കോടതിയില്‍ മുഖം വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും എല്സേദയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും അതൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

പരാതി നല്‍കിയവര്‍ക്ക് പിഴയും
എല്‍സേദ മുഖം കാണിക്കില്ലെന്ന കടുംപിടുത്തം തുടര്‍ന്നതോടെ അവര്‍ നല്കിയ കേസുകളെല്ലാം കോടതി തള്ളി. മാത്രമല്ല എല്സേദയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തുകയും ചെയ്തു.

ഐസിസ് റിക്രൂട്ടര്‍
ഓസ്ട്രേലിയയില്‍ നിന്ന് എട്ടു പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് ഹംദി അല്ഖ്വസ്ദിക്കെതിരെയുള്ള പോലീസ് കേസ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications