കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദയിട്ടു വന്നു,മുഖം കാണിച്ചില്ല,പരാതിക്കാരിയായ ഐസിസ് റിക്രൂട്ടറുടെ ഭാര്യയ്ക്ക് പിഴ ചുമത്തി...

ഹംദി അല്‍ഖ്വസ്ദിയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യ എല്‍സേദിനെ മര്‍ദിച്ചെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

  • By Afeef Musthafa
Google Oneindia Malayalam News

സിഡ്നി: കോടതിയില്‍ പര്‍ദ്ദ ധരിച്ചെത്തിയതിനും മുഖം വെളിപ്പെടുത്തി തെളിവ് നല്‍കാത്തതിലും ഐസിസ് റിക്രൂട്ടറുടെ ഭാര്യയ്ക്ക് ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തി. സിഡ്നി കോടതിയിലാണ് സംഭവം.

ഐസിസ് റിക്രൂട്ടറായ ഹംദി അല്‍ഖ്വസ്ദിയുടെ ഭാര്യ മൗസ്യ എല്‍സേദിനാണ് കോടതി ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തിയത്. ഹംദി അല്‍ഖ്വസ്ദിയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യ എല്‍സേദിനെ മര്‍ദിച്ചെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്ന് അരോപണം

ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്ന് അരോപണം

ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തെന്ന് പറഞ്ഞാണ് ഹംദി അല്‍ഖ്വസ്ദിയുടെ സിഡ്നിയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്.

അപമാനിക്കാന്‍ ശ്രമിച്ചു

അപമാനിക്കാന്‍ ശ്രമിച്ചു

അതിരാവിലെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അല്‍ഖ്വസ്ദിയുടെ ഭാര്യയെ മര്‍ദിക്കുകയും അപമാനിക്കാന്‍ ചെയ്തെന്നായിരുന്നു പരാതി.

അസഭ്യം പറഞ്ഞു

അസഭ്യം പറഞ്ഞു

വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ എല്‍സേദിന്‍റെ മുഖത്തം, ചെവിയിലും, തലയിലും മര്‍ദിക്കുകയും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ബുര്‍ഖ മാറ്റാനാകില്ലെന്ന് സ്ത്രീയും

ബുര്‍ഖ മാറ്റാനാകില്ലെന്ന് സ്ത്രീയും

മര്‍ദിച്ചതിന്‍റെ തെളിവുകള്‍ കാണിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ ഭര്‍ത്താവിന്‍റെ മുന്‍പിലല്ലാതെ ആരുടെ മുന്നിലും മുഖം കാണിക്കില്ലെന്നാണ് എല്‍സേദ കോടതിയില്‍ പറഞ്ഞത്.

എന്നിട്ടും മുഖം വെളിപ്പെടുത്താന്‍ തയ്യാറായില്ല

എന്നിട്ടും മുഖം വെളിപ്പെടുത്താന്‍ തയ്യാറായില്ല

കേസില്‍ ആറ് ദിവസമാണ് കോടതി വാദം കേട്ടത്. എന്നാല്‍ ഈ ദിവസങ്ങളിലൊന്നും മുഖം വ്യക്തമാക്കി തെളിവ് നല്‍കാന്‍ എല്‍സേദ തയ്യാറായില്ല.

അതൊന്നും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി

അതൊന്നും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി

തന്‍റെ കക്ഷി ഇസ്ലാം മതവിശ്വാസിയാണെന്നും കോടതിയില്‍ മുഖം വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നും എല്‍സേദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും അതൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

പരാതി നല്‍കിയവര്‍ക്ക് പിഴയും

പരാതി നല്‍കിയവര്‍ക്ക് പിഴയും

എല്‍സേദ മുഖം കാണിക്കില്ലെന്ന കടുംപിടുത്തം തുടര്‍ന്നതോടെ അവര്‍ നല്‍കിയ കേസുകളെല്ലാം കോടതി തള്ളി. മാത്രമല്ല എല്‍സേദയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തുകയും ചെയ്തു.

ഐസിസ് റിക്രൂട്ടര്‍

ഐസിസ് റിക്രൂട്ടര്‍

ഓസ്ട്രേലിയയില്‍ നിന്ന് എട്ടു പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് ഹംദി അല്‍ഖ്വസ്ദിക്കെതിരെയുള്ള പോലീസ് കേസ്.

English summary
Moutia Elzahed has lost her lawsuit against police over alleged brutality.Ms Elzahed refused to remove her veil to give evidence in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X