കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് സെക്‌സ്; ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേരെ സ്ത്രീ കൊലപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്വന്തം കിടപ്പറയില്‍ ഭര്‍ത്താവിനെയും മറ്റു രണ്ടുപേരെയും സ്ത്രീ കൊലപ്പെടുത്തി. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഭര്‍ത്താവിനെയും ഒരു സ്ത്രീയെയും മറ്റൊരു പുരുഷനെയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ക്രിസ്റ്റല്‍ ഗാംബിനോ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവര്‍ ഭര്‍ത്താവിന്റെ വീട്ടുകാരോട് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഇവര്‍ മൃതദേഹം ഉന്തുവണ്ടിയില്‍കയറ്റി തോട്ടത്തിന് സമീപം സംസ്‌കരിക്കാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. മൂവരെയും വെടിവെച്ചു കൊലപ്പെടുത്തിയശേഷം മകളെ സ്‌കൂളില്‍നിന്നും കൊണ്ടുവരാനായി പോവുകയും ചെയ്തു ക്രിസ്റ്റല്‍. ക്രിസ്റ്റലിന്റെ ഭര്‍ത്താവ് ജിയോവാനി ഗാംബിനോ, സ്‌റ്റെഫാനി ലിന്‍(33), ഗ്ലെന്‍ ഗില്ലിയാര്‍ഡ് (39) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

sex-intimacy

പോലീസ് എത്തുമ്പോള്‍ മുവരും സ്ത്രീയുടെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു. ഇവരുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മൂവരും ഒരുമിച്ച് ഉറക്കുമ്പോള്‍ താന്‍ കൊലപ്പെടുത്തിയെന്ന് ഗാംബിനോയുടെ സഹോദരനോട് ക്രിസ്റ്റല്‍ വെളിപ്പെടുത്തിയിരുന്നു.

ഷാര്‍ലറ്റ് ഹോട്ടലില്‍ വെച്ചാണ് ഗാംബിനോ മറ്റു രണ്ടുപേരെ കണ്ടുമുട്ടയത്. പിന്നീടിവരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നെന്നാണ് പോലീസ് കരുതുന്നത്. ഗാംബിനോ ഭാര്യയുമായി അത്ര രസത്തില്‍ ആയിരുന്നില്ല. ഇവര്‍ തമ്മില്‍ കുടുംബ വഴക്കുകള്‍ പതിവായിരുന്നു. 2009ല്‍ ഗാംബിനോയ്‌ക്കെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു.

English summary
Wife 'kills husband and couple' after finding them 'having threesome' in her bed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X