'വെള്ളവും ഭക്ഷണവുമില്ല, രക്ഷിക്കണം'; സുഡാനില്‍ നിന്ന് സഹായം തേടി കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യ
ദില്ലി: സുഡാനിലെ സംഘര്‍ത്തിനിടെ കൊല്ലപ്പെട്ട മലയാളി സുരക്ഷ ഉദ്യോഗസ്ഥര്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോ പുറത്ത്. താനും മകളും കാര്‍ട്ടൂമിലെ അപ്പാര്‍ട്ട്‌മെന്റ് ബേസ്‌മെന്റില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറഞ്ഞു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ അല്‍ബര്‍ട്ട് അഗസ്റ്റിനാണ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്.
വീടിനുള്ളിള്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുന്നത്.ഈ സമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കണ്ണീരോടെയാണ് സൈബെല്ല അഗസ്റ്റിന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് സൈബല്ല വിദേശകാര്യ മന്ത്രാലയത്തോടെ അഭ്യര്‍ത്ഥിച്ചു.

അപ്പാര്‍ട്ടുമെന്റില്‍ കുടുങ്ങിക്കിടക്കുന്ന മിക്ക വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നുണ്ട്. സ്ഥിതി വഷളാകുന്നതിന് മുമ്പ് തങ്ങളെയും രക്ഷിക്കണമെന്ന് സൈബെല്ല വീഡിയോയില്‍ പറഞ്ഞു. പല ദിവസങ്ങളായി ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു, എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. ഭയാനകമായ ഒരു സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. നമ്മുടെ ഭക്ഷണവും വെള്ളവും തീര്‍ന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു.
അതേസമയം, നിരവധി വിദേശ പൗരന്മാരെ ഒഴിപ്പിക്കാന്‍ സൗദി അറേബ്യ സഹായിച്ചിട്ടുണ്ട്, അവരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം സഹായം അഭ്യര്‍ത്ഥിക്കണമെന്ന് സൈബല്ലയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അവരെ സഹായിക്കണം. ഇല്ലാത്തപക്ഷം അവരുടെ ജീവന്‍ അപകടത്തിലാണെന്ന് കണ്ണൂരിലുള്ള കുടുംബം ആവശ്യപ്പെട്ടു. അല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം, 91 സൗദി പൗരന്മാരും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടെ 159 പേരെ വിജയകരമായി ഒഴിപ്പിച്ചതായി സൗദി അറേബ്യ ശനിയാഴ്ച അറിയിച്ചു. സുഡാനില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉടലെടുത്തിരിക്കുന്നത്. സൈന്യവുമായുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്ന് പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് അവകാശപ്പെട്ടിരുന്നു.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സുഡാനിലെ ആര്‍മി ചീഫ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതി, ഖാര്‍ത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പാരാമിലിട്ടറി ഗ്രൂപ്പ് അറിയിച്ചിരുന്നു. സുഡാനിലെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഈ അടുത്ത കാലത്താണ് ഇരുവിഭാഗങ്ങളും തമ്മില്‍ ആക്രമണം വര്‍ദ്ധിച്ചുവന്നത്.
സംഭവത്തെ അപലപിച്ച് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങല്‍ രംഗത്തെത്തിയിരുന്നു. സുഡാനിലെ സാഹചര്യം വളരെ ദുര്‍ബലമാണെന്ന് യു എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷത്തിനിടെ സൗദി വിമാനമായ സൗദിയയ്ക്ക് വെടിയേറ്റിരുന്നു. യാത്രക്കാരുമായി റിയാദിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം. വിമാനത്തിലുള്ളവര്‍ക്ക് പരിക്കേറ്റില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാബിന്‍ ക്രൂ അടക്കമുള്ളവരെ സൗദി എംബസിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications