കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ഭര്‍ത്താവിനെ എന്തിന് കൊന്നു ? !!!'സർക്കാർ മറുപടി പറയണം'വെടിയേറ്റ് മരിച്ച ഇന്ത്യക്കാരന്റെ ഭാര്യ

അറബ് വംശജരാണെന്ന് തെറ്റിദ്ധരിച്ചാണ് ആദം, ശ്രീനിവാസയെ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

  • By മരിയ
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ ബാറില്‍ വെച്ച് വെടിയേറ്റു മരിച്ച ഇന്ത്യക്കാരന്റെ ഭാര്യയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. വ്യാഴാഴ്ച രാത്രിയാണ് ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ കുച്ചിഭോട്ട്‌ലയ്ക്കും സുഹൃത്ത് അലോക് മദസാനിയ്ക്കും വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്രീനിവാസ മരിച്ചു. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് കണ്ടെത്തിയിരുന്നു.

ശ്രീനിവാസയുടെ മരണം

വ്യാഴാഴ്ച രാത്രിയാണ് എഞ്ചിനീയറായ ശ്രീനിവാസയ്ക്ക് വെടിയേറ്റത്. ആദം പ്യൂരിറ്റോണ്‍ എന്ന ആളാണ് യുവാക്കളെ വെടിവെച്ചത്. ഇതിന് മുന്നോടിയായി ഇയാള്‍ യുവാക്കള്‍ക്ക് നേരെ വംശീയ അധിക്ഷേപവും നടത്തിയിരുന്നു.

വംശീയ അധിക്ഷേപം

അറബ് വംശജരാണെന്ന് തെറ്റിദ്ധരിച്ചാണ് ആദം ശ്രീനിവാസയെ വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരെ ചീത്തപറഞ്ഞ് കൊണ്ടാണ് ഇയാള്‍ ബാറിലേക്ക് കയറി വന്നിരുന്നത്.

ഭാര്യയുടെ ചോദ്യം

ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ശ്രീനിവാസയുടെ ഭാര്യ സുനയാന ഡുണ്‍മാല മോചിതയായിട്ടില്ല. എന്നാല്‍ മാധ്യമങ്ങളെ കണ്ട സുനയാനയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തോടും, ജനങ്ങളോടും ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

അമേരിക്കയ്ക്ക് എന്ത് പറ്റി...

നല്ലത് മാത്രം നടക്കുന്ന അമേരിക്കയ്ക്ക് ഇത് എന്ത് പറ്റിയെന്നാണ് സുനയാനയുടെ ചോദ്യം. നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഞാനും ഭര്‍ത്താവും ഇങ്ങോട്ട് വന്നത്. പക്ഷേ ഞങ്ങളുടെ എല്ലാം ഇവിടെ നഷ്ടപ്പെട്ടു, യുവതി പറയുന്നു.

കുടിയേറ്റക്കാരോട്

കുടിയേറ്റക്കാരോട് അമേരിക്കകാര്‍ക്ക് എന്തിനാണ് ദേഷ്യം എന്ന് യുനയാന ചോദിയ്ക്കുന്നു. ഇതിന് സര്‍ക്കാരില്‍ നിന്ന് മറുപടി വേണം. വിദേശികള്‍ക്ക് എതിരെ നഗരത്തില്‍ വര്‍ധിച്ച് വരുന്ന ആക്രമണത്തില്‍ നിന്ന് എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.

അന്വേഷണം

മുന്‍ നാവിക ഉദ്യോഗസ്ഥനാണ് ശ്രീനിവാസയെ വെടിവെച്ച് കൊന്ന ആദം. ഇയാല്‍ വംശീയ അധിക്ഷേപത്തിന് മുതിര്‍ന്നത് എന്ത് കൊണ്ടാണെന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

വംശീയ അധിക്ഷേപം തടയാൻ അമേരിക്കൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് സുനയാനയുടെ അപേക്ഷ.

വീഡിയോ കാണാം..

English summary
“I need an answer,” she said. “I need an answer from the government... What are they going to do to stop this hate crime?”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X