Get Updates
Get notified of breaking news, exclusive insights, and must-see stories!

അലനെ കൊല്ലരുത്; ഐസിസ്സിനോട് കണ്ണീരോടെ ഭാര്യ

ലണ്ടന്‍: അമേരിക്കയോടും ബ്രിട്ടനോടുമുള്ള ദേഷ്യം തീര്‍ക്കാന്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളെ ഒന്നൊന്നായി കൊലപ്പെടുത്തുന്ന ഇറാഖ് സുന്നി തീവ്രവാദികളോട് ബ്രിട്ടീഷ് പൗരന്റെ ഭാര്യ ഭര്‍ത്താവിന്റെ ജീവനു വേണ്ടി യാചിക്കുന്നു. ഐസിസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട ബ്രിട്ടീഷ് ഡ്രൈവര്‍ അലന്‍ ഹെനിങ്ങിന്റെ ഭാര്യ ബാര്‍ബറ ഹെനിങ് ആണ് ഭര്‍ത്താവിനെ കൊല്ലരുതെന്ന് അപേക്ഷിക്കുന്നത്.

ഒരു അമേരിക്കന്‍ പൗരനേയും രണ്ട് ബ്രിട്ടീഷ് പൗരന്‍മാരെയും തലയറുത്തുകൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടുത്തിടെ ഐസിസ് തീവ്രവാദികള്‍ പുറത്തുവിട്ടിരുന്നു. സമാന രീതിയില്‍ അലനെയും കൊലപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ഐസിസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐസിസ് തീവ്രവാദികള്‍ക്കെതിരെ ബ്രിട്ടനും അമേരിക്കയും ആക്രമണം ശക്തമാക്കിയതോടെയാണ് തീവ്രവാദികള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

alan-isis

തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തയതുകൊണ്ട് ഐസിസ് തീവ്രവാദികള്‍ക്ക് ഒന്നും നേടാനില്ലെന്നും ബാര്‍ബറ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിസ്വാര്‍ത്ഥ സേവനത്തിനായാണ് അദ്ദേഹം സിറിയയില്‍ പോയത്. എല്ലാവിഭാഗം ജനങ്ങളോടും സ്‌നേഹത്തോടുകൂടിയാണ് അദ്ദേഹം പെരുമാറാറുള്ളതെന്നും ബാര്‍ബറ പറഞ്ഞു.

എയ്ഡ് ഫോര്‍ സിറിയ എന്ന സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തുക്കുന്ന സന്നദ്ധ പ്രവര്‍ത്തകനാണ് അലന്‍ ഹെനിങ്. സിറിയയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഒരു ആംബുലന്‍സില്‍ ഭക്ഷണവും വെള്ളവുമായി പോകുമ്പോള്‍ പത്തുമാസം മുന്‍പ് തീവ്രവാദികള്‍ ഇദ്ദേഹത്തെ തടവിലാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+