ഒളിച്ചോടിയ സ്ത്രീ തിരിച്ചെത്തി, ഭര്‍ത്താവ്?

യാദൃശ്ചികമായി സംഭവസ്ഥലത്തെത്തിയ പൊലീസാണ് കുരുനേഗല ക്ഷേത്രത്തിന് സമീപം രണ്ട് പേര്‍ കലഹിയ്ക്കുന്നത് കണ്ട് വാഹനം നിര്‍ത്തിയത്. ഇതിനാലാണ് ആത്മഹത്യ തടയാന്‍ പൊലീസിനായത്. കുഞ്ഞിനെ കൊല്ലാനുള്ള ഭര്‍ത്താവിന്റെ ശ്രമത്തെ തടയുകയായിരുന്നു യുവതി. അഞ്ച് വയസ്സുള്ള മകളെയാണ് യുവാവ് കൊല്ലാന്‍ ശ്രമിച്ചത്.
യുവതിയുടെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. കൃഷിക്കാരനായ യുവാവുമായുള്ള വിവാഹം കഴിഞ്ഞശേഷം യുവതി ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇവര്‍ ഒളിച്ചോടി.
ബന്ധുക്കള്‍ ഇടപെട്ട് വീണ്ടും യുവതിയെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചു. ഇനിയൊരിയ്ക്കലും കാമുകനൊപ്പം പോകില്ലെന്ന് യുവതി ഉറപ്പ് നല്‍കി. എന്നാല്‍ അന്ന് വൈകിട്ട് തന്നെ യുവതി കാമുകനെ പോയി കണ്ടു. ഈ വിവരമറിഞ്ഞ ഭര്‍ത്താവ് പെട്രോള്‍ വാങ്ങി ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം പുരോഗമിയ്ക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications