കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ പുകവലി നിര്‍ത്താന്‍ ഭാര്യ ചെയ്തത് എന്തെന്നറിയേണ്ടേ?

Google Oneindia Malayalam News

ബെയ്ജിംഗ്: ഭര്‍ത്താവിന്റെ പുകവലി കൊണ്ട് കഷ്ടപ്പെട്ട ഭാര്യ വലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളന്വേഷിക്കുന്നതിനിടെയാണ് വേറിട്ടൊരു വഴി കണ്ടെത്തിയത്. സിഗരറ്റിന് മുകളില്‍ കാര്‍ട്ടൂണുകള്‍ വരച്ചുവയ്ക്കുകയായിരുന്നു അവര്‍ കണ്ടെത്തിയ വഴി. ചൈനയില്‍ പുകവലി നിരോധിച്ചതിന് പിന്നാലെയാണ് സിഗരറ്റില്‍ കലാവിരുത് തെളിയിച്ച ഭാര്യയുടെ വിദ്യ.

ലോക പുകയില ദിനത്തിലാണ് ഭര്‍ത്താവിന് പുതിയ പാക്കറ്റ് സിഗരറ്റ് വാങ്ങി ചിത്രപ്പണികളോടെ സമ്മാനിച്ചത്. പെട്ടിയിലുണ്ടായിരുന്ന 20 സിഗരറ്റുകളില്‍ ഓരോന്നിലും പുകവലി നിര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളുമാണ് വരച്ചുചേര്‍ത്തിട്ടുള്ളത്.

smoking

ഇത് നിങ്ങളുടെ വിധിയാണ്, ചെറിയ മൃഗങ്ങള്‍ക്ക് പുക ഭയമാണ്, കത്തിത്തീരണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ, എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് സിഗരറ്റിന് മുകളില്‍ വരച്ചുചേര്‍ത്തിട്ടുള്ളത്. തന്റെ ഭര്‍ത്താവ് ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുകവലി ആരംഭിച്ചതെന്നും താന്‍ വരയ്ക്കുന്ന കാര്‍ട്ടൂണുകളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അദ്ദേഹം പുകവലി നിര്‍ത്തുമെന്നുമാണ് അവര്‍ പുലര്‍ത്തുന്ന പ്രതീക്ഷ. ഭാര്യയുടെ കയ്യില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ച ഭര്‍ത്താവ് തന്റെ പുകവലി നിര്‍ത്താന്‍ ഭാര്യ നടത്തിയ ശ്രമത്തെ അഭിനന്ദിക്കാനും മറന്നില്ല. അതുമാത്രമല്ല, ഭാര്യയുടെ ആത്മാര്‍ത്ഥതയ്ക്ക് മുമ്പില്‍ കീഴടങ്ങിയ ഭര്‍ത്താവ് എന്നത്തേക്കുമായി പുകവലി ഉപേക്ഷിക്കുകയും ചെയ്തു. അതിനൊപ്പം തന്റെ മനസ്സ് നിറച്ച സമ്മാനം സുഹൃത്തുക്കള്‍ക്ക് കൂടി പ്രചോദനം നല്‍കുന്നതിനായി ഷോക്കേയ്‌സില്‍ വയ്ക്കാനും ഭര്‍ത്താവ് മറന്നില്ല.

റസ്‌റ്റോറന്റ്, ഓഫീസ്, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വച്ച് പുകവലിക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ജൂണ്‍ ആറ് മുതല്‍ ചൈനയില്‍ നിലവില്‍ വരും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 200 യുവാനാണ് പിഴയിനത്തില്‍ ഈടാക്കുക. ചൈനീസ് നഗരങ്ങളിലും ഒരേസമയത്ത് നിയമം പ്രാബല്യത്തില്‍വരും. ലോകത്ത് ഏറ്റവും പുകവലിക്കാരുള്ള രാജ്യമായ ചൈനയില്‍ 3000 മില്യണ്‍ പുകവലിക്കാരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

English summary
Wife's trick to quit husband's smoking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X