കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിപ്പിനെ കണ്ടപ്പോള്‍ ഭര്‍ത്താവ് അത്ര പോരെന്ന് തോന്നി, സൗദി യുവതി വിവാഹ മോചനത്തിന്

  • By ജാനകി
Google Oneindia Malayalam News

റിയാദ്: ഭര്‍ത്താവിനൊപ്പം വിദേശത്ത് ബിസിനസ് ടൂറിന് പോയ സൗദി യുവതി വിവാഹ മോചനം തേടുന്നു. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കണ്ടപ്പോഴാണ് യുവതിയ്ക്ക് തന്റെ ഭര്‍ത്താവ് അത്ര പോര എന്ന് തോന്നിയത്. ഭര്‍ത്താവ് തനിയ്ക്ക് സ്വാതന്ത്ര്യം തരുന്നില്ല എന്ന് പറഞ്ഞാണ് യുവതി വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്.

ഭര്‍ത്താവിന് സൗന്ദര്യം പോരെന്നും യുവതി പരാതിപ്പെടുന്നു. യുവതി പറയുന്നതില്‍ ഒരു യുക്തിയും ഇല്ലെന്ന് പറഞ്ഞ കോടതി ആവശ്യം നിരസിച്ചു. മാത്രമല്ല ദമ്പതിമാരെ കൗണ്‍സിലിംഗിന് അയക്കുകയും ചെയ്തു, സായിപ്പന്‍മാരുടെ ജീവിതം കണ്ടപ്പോള്‍ 10 വര്‍ഷം ഒപ്പം ജീവിച്ച ഭര്‍ത്താവിനെ വേണ്ടെന്ന് പറഞ്ഞ യുവതി സോഷ്യല്‍ മീഡിയയിലും താരമാവുകയാണ്.

സ്വാതന്ത്ര്യമില്ല

സ്വാതന്ത്ര്യമില്ല

തന്നെ ഒന്ന് പുറത്തേയ്ക്ക് വിടാന്‍ പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നതാണ് യുവതിയുടെ പരാതി. തനിയ്ക്ക് സ്വാതന്ത്ര്യം വേണമെന്നും അതിനാല്‍ വിവാഹ മോചനം അനുവദിയ്ക്കണമെന്നുമാണ് യുവതി പറയുന്നത്

അത് കണ്ടപ്പോള്‍

അത് കണ്ടപ്പോള്‍

വിദേശത്ത് പോയപ്പോഴാണ് സ്ത്രീകള്‍ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കണ്ടറിഞ്ഞതെന്നും തനിയ്ക്കും സ്വാതന്ത്ര്യം അനുഭവിയ്ക്കണെന്നും യുവതി

യുക്തിയില്ല

യുക്തിയില്ല

യുവതിയുടെ ആവശ്യം യുക്തിരഹിതമാണെന്ന് കോടതി

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് യുവതിയെ കോടതി കൗണ്‍സിലിംഗിന് അയച്ചു.

English summary
Wife seeks divorce for more freedom.Also embarrassed by his appearance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X