പൂച്ച സ്നേഹം മൂലം യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു, രഞ്ജിനി ഹരിദാസിന്‍റെ അപരയോ?ചിരിച്ച് ചാവും
കെയ്‌റോ: ഭര്‍ത്താവാണോ വളര്‍ത്തു പൂച്ചകളാണോ നിങ്ങള്‍ക്ക് വലുത്? ചോദ്യം ഈജിപ്തുകാരിയായ സാറ ഷാകറിനോടാണെങ്കില്‍ തീര്‍ച്ചയായും പറയും പൂച്ചകള്‍ തന്നെയെന്ന്. വളര്‍ത്തു പൂച്ചകളോടുള്ള സ്‌നേഹം മൂലം സ്വന്തം ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ചിരിയ്ക്കുകയാണ് ഈ യുവതി.
താന്‍ അരുമയായി വളര്‍ത്തിയ പൂച്ചകളെ ഭര്‍ത്താവ് വിഷം കൊടുത്ത് കൊന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ വിവാഹ മോചനം നേടിയത്. ഏറെ രസകരമായ കാര്യം യുവതിയുടെ ഭര്‍ത്താവ് ഒരു മൃഗസംരക്ഷണ സംഘടനയിലെ അംഗമാണെന്നതാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹിതരായവരാണ് ഈ ദമ്പതിമാര്‍...

കൊന്നു
താന്‍ അരുമയായി വളര്‍ത്തിയ പൂച്ചകളെ ഭര്‍ത്താവ് കൊന്നുവെന്ന് കണ്ടെത്തിയതോടെയാണ് യുവതി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാന്‍ തീരുമാനിച്ചത്.

പ്രണയം
ഫാത്തി യുസ്രി എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. മൃഗസ്‌നേഹിയാണ് യുവതി. ഫാത്തിയാകട്ടേ ഒരു മൃഗസംരക്ഷണ സംഘടനയിലെ സജീവ പ്രവര്‍ത്തകനും. ഇരുവരും പ്രണയത്തിലാകാനും വിവാഹിതരാകാനും അധികം സമയമെടുത്തില്ല. ഒരു വര്‍ഷത്തെ ദാമ്പത്യജീവിതമാണ് യുവതി അവസാനിപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്.

ശല്യം തന്നെ
പൂച്ച സ്‌നേഹിയായ ഭാര്യ തനിയ്ക്ക് ശല്യം തന്നെയാണെന്നാണ് ഭര്‍ത്താവ് പറയുന്നത്.

കാടത്തം
മൃഗങ്ങളെ പീഡിപ്പിയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന ഭര്‍ത്താവ് സംസ്‌ക്കാരമില്ലാത്തവനാണെന്നാണ് ഭാര്യ പറയുന്നത്.

ശിക്ഷ
ഭര്‍ത്താവിനുള്ള ശിക്ഷ കോടതി വൈകാതെ വിധിയ്ക്കുമെന്ന് മാധ്യമങ്ങള്‍.












Click it and Unblock the Notifications