Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് മരിച്ച ദു:ഖം മാറും മുന്‍പേ കാമുകിയെത്തേടി ഭര്‍ത്താവ്..! ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികാരം..!!

തന്നെ ചതിച്ച ഭര്‍ത്താവിനോടും കാമുകിയോടും പ്രതികാരം ചെയ്ത് ഭാര്യ. സംഭവം കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ഞെട്ടിക്കുന്ന പ്രതികാര കഥ നടന്നത്. ജനിച്ച് അല്‍പദിവസത്തിനകം മരിച്ച കുഞ്ഞിനെ ഓര്‍ത്ത് കുടുംബം ദു:ഖിക്കുന്ന നേരം കാമുകിയെ തേടിപ്പോയ ഭര്‍ത്താവിനോട് ഭാര്യ പ്രതികാരം ചെയ്തത് ഞെട്ടിക്കുന്ന രീതിയിലാണ്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലെ റാലി റേഞ്ചിലാണ് നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. നതാഷ ഖാന്‍ എന്ന പതിനെട്ടുകാരിയാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ കുപിതയായി കാമുകിയായ ലെ ക്രൈനയെ തെരുവിലിട്ട് കുത്തിയത്.

കുഞ്ഞ് മരണക്കിടക്കയിൽ

2015 മാര്‍ച്ചിലാണ് നതാഷ ഖാന്‍-ഹംസ ഫരീദ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍ മാസം തികയാതെ ഉള്ള പ്രസവമായതിനാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായിരുന്നു.

ദുരന്തത്തിനിടെ കാമുകിയെത്തേടി

കുഞ്ഞ് ഐദിന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആിരിക്കുമ്പോഴാണ് ഹംസ ഫരീദ് കാമുകിയായ ലെ ക്രൈനെ കാണാന്‍ പോയിരുന്നത്. ഈ വിവരമറിഞ്ഞ നതാഷ ഏറെ പ്രകോപിതയായി.

പലതവണ താക്കീത്

അവിഹിത ബന്ധം സംബന്ധിച്ച് ഭര്‍ത്താവിനെ പല തവണ നതാഷ താക്കീത് ചെയ്തിരുന്നു. പക്ഷെ അവര്‍ ബന്ധം തുടര്‍ന്നു.ലെ ക്രൈനെ ഫോണില്‍ വിളിച്ചും നതാഷ താക്കീത് നല്‍കി.

സംഭവം വഷളാകുന്നു

നതാഷയും ക്രൈനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പ്രശ്‌നം വഷളാക്കിയത് എന്ന് പൊലീസ് പറയുന്നു. മരണക്കിടക്കയിലുള്ള കുഞ്ഞിനെപ്പറ്റി ക്രൈന്‍ പറഞ്ഞതാണ് നതാഷയെ പ്രതികാരദാഹിയാക്കിയത്.

`ശവത്തിൽ തുപ്പും..'

കുഞ്ഞ് മരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അങ്ങനെ സംഭവിച്ചാല്‍ ശവക്കല്ലറയില്‍ നിന്നും പുറത്തെടുത്ത് മൃതദേഹത്തില്‍ തുപ്പും എന്നുമായിരുന്നു ക്രൈന്‍ പറഞ്ഞത്. നേരിട്ട് കണ്ടാല്‍ ദൈവത്തിന് പോലും നിന്നെ രക്ഷിക്കാനാവില്ല എന്നായിരുന്നു നതാഷ നല്‍കിയ മറുപടി.

പിന്തുടർന്ന് പ്രതികാരം

കുഞ്ഞ് മരിച്ചതിന് ശേഷമാണ് നതാഷ പ്രതികാരം ചെയ്തത്. പാര്‍ക്കില്‍ സമയം ചിലവിടുകയായിരുന്ന ഹംസയെയും ക്രൈനിനേയും നതാഷ പിന്തുടര്‍ന്നു. അവസരം ലഭിച്ചപ്പോള്‍ ക്രൈനിനെ തെരുവിലിട്ട് പലതവണ കുത്തി.

ജീവൻ രക്ഷപ്പെട്ടു

ആറ് പ്രാവശ്യം കുത്തേറ്റുവെങ്കിലും ക്രൈനിന്റെ ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ല. ക്രൈനിന്റെ സഹോദരനാണ് യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്.

നതാഷ പിടിയിൽ

തോളിനും കൈക്കും പരുക്കേറ്റ ക്രൈന്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ്. സംഭവത്തില്‍ പരുക്കേറ്റ നതാഷയും ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് പൊലീസ് നതാഷയെ അറസ്റ്റ് ചെയ്തത്.

കോടതി കനിഞ്ഞില്ല

കത്തിക്കുത്ത് നടക്കുമ്പോള്‍ നതാഷ കടുത്ത മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്ന് നതാഷയുടെ അഭിഭാഷകന്‍ വാദിച്ചു. നതാഷയുടെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുക്കണമെന്നും കോടതിയില്‍ വാദമുയര്‍ന്നു.

3 വർഷം ജയിലിൽ

പോലീസ് പിടിയിലായ നതാഷയെ 3 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മനപ്പൂര്‍വ്വമാണ് താന്‍ കുത്തിയതെന്ന് കോടതിയില്‍ നതാഷ സമ്മതിച്ചു. ക്രൈനിനെ ഫോണില്‍ വിളിക്കുന്നതില്‍ നിന്നും കോടതി നതാഷയെ വിലക്കിയിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+