അവിഹിതം മറച്ച് വെച്ച ഭര്‍ത്താവിനോട് ഭാര്യചെയ്ത പ്രതികാരം കേട്ടാല്‍ ഞെട്ടും!
ലണ്ടന്‍: അവിഹിതം മറച്ചുവെച്ച് വഞ്ചിച്ച ഭര്‍ത്താവിനോട് വ്യത്യസ്ത പ്രതികാരം ചെയ്ത് ശ്രദ്ധയാകര്‍ഷിക്കുകയാണ് സാമന്ത. തന്റെ വിവാഹ വസ്ത്രം ലേലത്തിന് വച്ചാണ് തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് സാമന്ത പ്രതികാരം ചെയ്യുന്നത്. ലണ്ടനിലാണ് സംഭവം.
വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ വഞ്ചന സാമന്ത തിരിച്ചറിയുന്നത്. ഇതോടെ ഭാര്യയായ സാമന്ത ചതിയുടെ ദുര്‍ഗന്ധം ഒഴിവാക്കാനാണ് 2000 ബ്രിട്ടീഷ് പൗണ്ട് വിലയുള്ള തന്റെ വിവാഹ വസ്ത്രം ഇബേയിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇബേയിലൂടെ വില്‍പ്പനയ്ക്ക് വച്ച വസ്ത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേരാണ് വസ്ത്രത്തെ കുറിച്ച് അന്വേഷിച്ച് തന്നെ സമീപിച്ചിരിക്കുന്നതെന്ന് സാമന്ത പറയുന്നു. പ്രതികാരം മാത്രമല്ല ഡൈവേഴ്‌സിനുള്ള പണം കണ്ടെത്താന്‍ കൂടിയാണ് സാമന്ത് തന്റെ വിവാഹ വസ്ത്രം വില്‍ക്കുന്നത്.
മോശമായ ഓര്‍മ്മകളും തകര്‍ന്നടിഞ്ഞ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഓര്‍മ്മപ്പെടുത്തുന്ന വസ്ത്രം നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സമീപിക്കുക എന്നാണ് സാമന്ത ഇബേയിലൂടെ വസ്ത്രത്തിനുള്ള വിശേഷണമായി കുറിപ്പിട്ടിരിക്കുന്നത്. 2014ല്‍ 2000 പൗണ്ടിന് തന്റെ മാതാപിതാക്കള്‍ വാങ്ങി തന്നതാണ് വിവാഹ വസ്ത്രമെന്ന് സാമന്ത പറഞ്ഞു.












Click it and Unblock the Notifications