Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടും 'ക്രൂരനായ' ഭര്‍ത്താവില്‍ നിന്നും കുവൈത്തി യുവതിയ്ക്ക് വിവാഹ മോചനം

കുവൈത്ത് സിറ്റി: ക്രൂരനായ ഭര്‍ത്താവില്‍ നിന്നും ഭാര്യയ്ക്ക് വിവാഹ മോചനം. കുവൈത്ത് കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ക്രൂരനായ ഭര്‍ത്താവെന്ന് തന്നെയാണ് കോടതിയും യുവാവിനെ വിശേഷിപ്പിച്ചത്. യാതൊരു കാരണവുമില്ലാതെ ഭാര്യയെ നിരന്തം മര്‍ദ്ദിയ്ക്കുകയും ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയുമായിരുന്നു ഭര്‍ത്താവ്.

ഒരു നിസാര കാര്യത്തിന് പോലും മര്‍ദ്ദിച്ചശയാക്കുയായിരുന്നു ഭര്‍ത്താവിന്റെ പതിവെന്ന് സ്ത്രീ കോടതിയില്‍ പറഞ്ഞു. മര്‍ദ്ദിയ്ക്കാന്‍ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന ഭര്‍ത്താവ് പിന്നീട് കാരണമില്ലാതെയും മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. ഇതോടെയാണ് സ്ത്രീ വിവാഹ മോചനത്തിന് തയ്യാറായത്.

Divorce

പരാതി പരിഗണിച്ച് കോടതി സംഭവത്തില്‍ അന്വേഷണം നടത്തുകയും. യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. എല്ലാ ദിവസവും യുവാവ് ഭാര്യയെ മര്‍ദ്ദിയ്ക്കുന്നത് പതിവായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് പോലും വിവാഹ മോചനം നടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്.

എന്നാല്‍ വര്‍ഷങ്ങളോളം ഭര്‍ത്താവില്‍ നിന്ന് കടുത്ത ശാരീരിക പീഡനങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വന്ന ഭാര്യയെ ക്രൂരതയില്‍ നിന്ന് മോചിപ്പിയ്ക്കുകയായിരുന്നു കോടതി . ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേര് വിവരം പുറത്ത് വിട്ടില്ല . അല്‍വതാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+