കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ വൈഫൈ ഷെയർ ചെയ്ത മലയാളികളുടെ അനുഭവം! അജ്ഞാതകേന്ദ്രത്തിൽ 23 ദിവസം! ഒടുവിൽ മോചനം...

2017 സെപ്തംബർ 25നായിരുന്നു മൂന്നു മലയാളികളെയും സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

  • By Desk
Google Oneindia Malayalam News

റിയാദ്: തൊട്ടടുത്ത റൂമിലുള്ളവർക്ക് വൈഫൈ ഷെയർ ചെയ്തതിന് സൗദിയിൽ പിടിയിലായ മലയാളികൾ നിയമക്കുരുക്കിൽ നിന്ന് മോചിതരായി. മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻ കുട്ടി, തിരുവനന്തപുരം സ്വദേശി ഫെബിൻ റാഷിദ് എന്നിവരാണ് സൗദിയിലെ നിയമനടപടികളിൽ നിന്നും മോചിതരായത്.

ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! സുപ്രീംകോടതിയിൽ നിയമയുദ്ധം...ഹാദിയ കേസ്; ഹാജരാകുന്നത് 'ലക്ഷങ്ങൾ വിലയുള്ള' അഭിഭാഷകർ! സുപ്രീംകോടതിയിൽ നിയമയുദ്ധം...

'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ'എന്റേം മക്കൾടേം കണ്ണീർ ആരൊപ്പും', ഉമ്മൻചാണ്ടിയെ സാക്ഷിയാക്കി ഭാര്യ മറിയാമ്മ ഉമ്മൻ ചോദിച്ചു! വീഡിയോ

2017 സെപ്തംബർ 25നായിരുന്നു മൂന്നു മലയാളികളെയും സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ജിദ്ദയിലെ ഹംദാനിയയിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇരച്ചുകയറിയാണ് സൗദി സുരക്ഷാസേന മൂവരെയും പിടികൂടിയത്. യെമനികളായ തീവ്രവാദികൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഷെയർ ചെയ്തുവെന്ന് പറഞ്ഞായിരുന്നു സുരക്ഷാസേനയുടെ നടപടി.

താമസിക്കുന്ന മുറിയിൽ...

താമസിക്കുന്ന മുറിയിൽ...

ജിദ്ദയിലെ ഹംദാനിയയിലെ സാന്റ് വിച്ച് ഷോപ്പിലാണ് മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻ കുട്ടി, തിരുവനന്തപുരം സ്വദേശി ഫെബിൻ റാഷിദ് എന്നിവർ ജോലി ചെയ്തിരുന്നത്. ഇതിനടുത്തുള്ള കെട്ടിടത്തിൽ തന്നെയായിരുന്നു മൂവരുടെയും താമസം. ഒരുമിച്ച് താമസിക്കുന്നതിനാൽ മൂവരും ചേർന്ന് റൂമിൽ ഇന്റർനെറ്റ് കണക്ഷനും എടുത്തിരുന്നു.

യെമനികൾ...

യെമനികൾ...

തിരുവനന്തപുരം സ്വദേശി ഫെബിൻ റാഷിദിന്റെ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് കണക്ഷനെടുത്തത്. ഇതിനിടെ തൊട്ടടുത്തുള്ള യെമനികൾക്കും ഇവർ വൈഫൈ കണക്ഷൻ നൽകിയിരുന്നു. യെമനികളിൽ നിന്ന് മാസം നിശ്ചിത തുകയും ഈടാക്കി. ഒരു വർഷത്തോളമായി ഇത് തുടരുന്നതിനിടെ 2017 സെപ്തംബർ മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

കണക്ഷൻ...

കണക്ഷൻ...

2017 സെപ്തംബർ പത്തിന് പുതിയ രണ്ട് യെമനികൾ ഇവരുടെ കെട്ടിടത്തിൽ താമസിക്കാനെത്തി. തങ്ങൾക്കും നെറ്റ് കണക്ഷൻ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് പുതിയ രണ്ട് യെമനികൾക്കും ഇവർ വൈഫൈ ഷെയർ ചെയ്തു. സെപ്തംബർ 25നാണ് സൗദി സുരക്ഷാസേന ഇവരുടെ മുറിയിലേക്കെത്തുന്നത്. ആയുധങ്ങളുമായി മുറിയിൽ പ്രവേശിച്ച സേനാംഗങ്ങൾ മൂവരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. കൈകാലുകളിൽ ചങ്ങല ബന്ധിച്ച് മുഖം മൂടി ധരിപ്പിച്ചശേഷമാണ് ഇവരെ താമസസ്ഥലത്ത് നിന്നും കൊണ്ടുപോയത്.

അജ്ഞാത കേന്ദ്രം...

അജ്ഞാത കേന്ദ്രം...

എന്തിനാണ് അറസ്റ്റ് ചെയ്തെന്നുപോലും സൗദി സുരക്ഷാസേന ഇവരോട് വ്യക്തമാക്കിയിരുന്നില്ല. അജ്ഞാത കേന്ദ്രത്തിൽ വച്ചാണ് പിടിയിലായതിന്റെ കാരണമെന്തെന്ന് മൂവർക്കും മനസിലായത്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള യെമനികൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകിയതിനാണ് മൂവരെയും സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തത്. തുടർന്ന് 23 ദിവസം ഇവരെ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചു.

കേസുമില്ല...

കേസുമില്ല...

മലയാളികളുടെ ഫോണുകളും, സോഷ്യൽമീഡിയ അക്കൗണ്ടുകളും സംശയകരമായി ഒന്നും കണ്ടെത്താനായിരുന്നില്ല. മൂവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കില്ലെന്ന് തെളിഞ്ഞതോടെയാണ് കേസെടുക്കാതെ വിട്ടയക്കാൻ സൗദി സുരക്ഷാസേന തീരുമാനിച്ചത്. സ്വന്തം ആവശ്യത്തിന് എടുക്കുന്ന ഇന്റർനെറ്റ് കണക്ഷൻ മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നത് സൗദിയിലെ നിയമമനുസരിച്ച് കുറ്റകരമാണ്.

English summary
wifi sharing;kerala natives released from a case in saudi arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X