
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുഎസ്സിന് കൈമാറാന്‍ ഉത്തരവിട്ട് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയ്ക്ക്് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്. യുഎസ്സില്‍ അദ്ദേഹം വിചാരണ നേരിടേണ്ടി വരും. രാജ്യസുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയ കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പുറത്തുവിട്ട കുറ്റമാണ് അസാഞ്ച് നേരിടുന്നത്. അതേസമയം ജൂലിയന്‍ അസാഞ്ചിനെ യുഎസ്സിന് കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേലാണ്. എന്നാല്‍ ഹൈക്കോടതിയില്‍ അസാഞ്ചിന് അപ്പീല്‍ നല്കാവുന്നത്. അത് മന്ത്രി ഉത്തരവില്‍ ഒപ്പിട്ടാല്‍ മാത്രമുള്ള കാര്യമാണ്.
ദിലീപിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് മഞ്ജു പ്രശ്നമുണ്ടാക്കി, അകല്‍ച്ചയെ കുറിച്ച് അനൂപിന്റെ ശബ്ദരേഖ
അടുത്ത പതിനാല് ദിവസത്തിനുള്ളിലാണ് താരം അപ്പീല്‍ നല്‍കേണ്ടത്. കേസിലെ മറ്റ് വശങ്ങള് ഉപയോഗിച്ച് അപ്പീല്‍ നല്‍കാനാണ് അസാഞ്ചിന്റെ അഭിഭാഷകരുടെ ശ്രമം. അസാഞ്ച് നേരത്തെ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കോടതിയില്‍ ഇതുവരെ അപ്പീലൊന്നും ഫയല്‍ ചെയ്തിട്ടില്ല. യുഎസ്സിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അസാഞ്ചിന്റെ ശ്രമത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യുഎസ്സില്‍ അസാഞ്ച് ജീവവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അഞ്ച് ലക്ഷത്തോളം രഹസ്യ സൈനിക ഫയലുകളാണ് അസാഞ്ചെ പുറത്തുവിട്ടത്. ഇത് യുഎസ്സിന് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ വിചാരണ നടത്തി അസാഞ്ചിനെ ശിക്ഷിക്കണമെന്നാണ് യുഎസ് കരുതുന്നത്.
നേരത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്നതിന് ആത്മഹത്യക്ക് കാരണാകുമെന്ന അസാഞ്ചെയുടെ വാദം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ യുഎസ് അപ്പീല്‍ നല്‍കിയിരുന്നു. അദ്ദേഹത്തെ ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിക്കില്ലെന്ന ഉറപ്പ് നല്‍കിയിരുന്നു യുഎസ്. അസാഞ്ച് പിന്നീട് അപ്പീല്‍ നല്കിയിരുന്നെങ്കില് കോടതി അത് അംഗീകരിച്ചിരുന്നില്ല. വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു അസാഞ്ചിന്റെ പ്രതികരണം.
മോദി സ്തുതി, ഹിന്ദി തമിഴിനേക്കാള്‍ മികച്ചത്, പുലിവാല് പിടിച്ച് ഇളയരാജ, മകന്റെ മറുപടി വൈറല്‍