കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലിയൻ അസാൻജെയെ യുഎസിലേക്ക് കൈമാറില്ലെന്ന് യുകെ ജഡ്ജി: ആത്മഹത്യാ സാധ്യതയെന്ന്

Google Oneindia Malayalam News

വാഷിംഗ്ടൺ: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ അമേരിക്കയിലേക്ക് നാടുകടത്തില്ലെന്ന് അഭിഭാഷകൻ. ബ്രിട്ടീഷ് ജഡ്ജിയുടെ ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തുവന്നിട്ടുള്ളത്. ചാരനിയമം ലംഘിച്ചുവെന്നും രഹസ്യ യുഎസിന്റെ രഹസ്യവിവരങ്ങൾ നേടാൻ സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തെന്നും ആരോപിച്ചാണ് അസാൻജെയ്ക്കെതിരെ നിയമനടപടിയുമായി യുഎസ് നീങ്ങിയത്.

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ കെ ശൈലജകുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ കെ ശൈലജ

യുഎസ്- ഓസ്ട്രേലിയൻ വംശജനായ അസാഞ്ചെ രഹസ്യസ്വഭാവമുള്ള 18 നിർണ്ണായക സൈനിക- നയതന്ത്ര രേഖകൾ പുറത്തുവിട്ടിരുന്നു. സുരക്ഷാ ഭീഷണിയുയർത്തുന്നതാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷന്റെ മുഴുവൻ നീക്കങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും യുഎസ് അധികാരപ്പെടുത്തിയതിന് അനുസൃതമായിട്ടാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അസാഞ്ചെയെ കൈമാറുന്നതും മാധ്യമപ്രവർത്തകരുടെ പ്രവർത്തനത്തിന് കടുത്ത ഭീഷണിയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിക്കുന്നു.

julian-assange-16

ലണ്ടനിലെ ഓൾഡ്‌ ബെയ്‌ലിയിലെ ഒരു കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ്ജഡ്ജി വനേസ ബരൈറ്റ്‌സർ തന്റെ ലീഗൽ ടീമിന്റെ എല്ലാ വാദങ്ങളും നിരസിച്ചുവെങ്കിലും ആത്മഹത്യ ചെയ്യാനുള്ള യഥാർത്ഥ അപകടസാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ കൈമാറാൻ കഴിയില്ലെന്നും പറഞ്ഞു. അസാൻജെ ആകെ ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ്. ഈ നടപടിക്രമങ്ങൾ അസാഞ്ചെ ആത്മഹത്യ ചെയ്യുന്നതിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥർക്ക് തടയാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

English summary
Wikileaks founder Julian Assange will not be extradited to US, rules UK judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X