കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിക്കിലീക്ക്‌സ്, ആധാര്‍ വിവരങ്ങള്‍ സിഐഎയുടെ കയ്യില്‍...

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിക്കിലീക്ക്‌സ് വീണ്ടും. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി വിക്കിലീക്സ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

ഇന്ത്യയുടെ ദേശീയ ഐഡി കാര്‍ഡ് ഡാറ്റ ബേസ് ആയ ആധാര്‍ സിഐഎ ചോര്‍ത്തിയതായി വിക്കീലീക്ക്‌സ് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.

ക്രോസ് മാച്ച് ടെക്നോളജി

ക്രോസ് മാച്ച് ടെക്നോളജി

ബയോമെട്രിക് വിവരങ്ങള്‍ കണ്ടെത്തുന്ന അന്താരാഷ്ട്ര കമ്പനിയാണ് ക്രോസ് മാച്ച്. ക്രോസ് മാച്ചിന്റെ ഉത്പന്നങ്ങളാണ് മിക്ക രാജ്യങ്ങളിലും ബയോമെട്രിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടവയാണെന്നും അത് മറ്റൊരു ഏജന്‍സിക്കും ലഭിക്കില്ലെന്നും അധികൃതര്‍ പറഞ്ഞതായി യു.ഐ.ഡി.എ.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ണ്ണായക വെളിപ്പെടുത്തല്‍

നിര്‍ണ്ണായക വെളിപ്പെടുത്തല്‍

സിഐഎക്കെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് വിക്കിലീക്ക്‌സ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ രേഖയാണാ ആധാര്‍. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മിക്ക ഇടപാടുകളും നിരീക്ഷിക്കാനാകും. അതീവസുരക്ഷിതമായ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എക്‌സ്പ്രസ് ലൈന്‍

എക്‌സ്പ്രസ് ലൈന്‍

എക്‌സ്പ്രസ് ലൈന്‍ എന്ന പദ്ധതിയുപയോഗിച്ചാണ് സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യരേഖകള്‍ ചോര്‍ത്താനുള്ള സിഐഎയുടെ പദ്ധതിയാണ്
എക്‌സ്പ്രസ് ലൈന്‍. ദേശീയ സുരക്ഷാ ഏജന്‍സിയെപ്പോലും മറികടന്നാണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരങ്ങള്‍.

രഹസ്യമായി ചോര്‍ത്തല്‍

രഹസ്യമായി ചോര്‍ത്തല്‍

രാജ്യസുരക്ഷയുടെ ഭാഗമായി സ്വമേധയാ ചില വിവരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ അതിനെ മറികടന്നാണ് സിഐഎ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ആരിലും സംശയം ജനിപ്പിക്കാത്ത വിധത്തിലായിരുന്നു എക്‌സ്പ്രസ് ലൈനിന്റെ പ്രവര്‍ത്തനം.

 യു.ഐ.ഡി.എ.ഐ ഉപയോഗിച്ചതും ക്രോസ് മാച്ച്

യു.ഐ.ഡി.എ.ഐ ഉപയോഗിച്ചതും ക്രോസ് മാച്ച്

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ) ഇന്ത്യയില്‍ ആധാര്‍ നല്‍കുന്നത്. ഇതുവരെ രാജ്യത്ത് 11 കോടിയോളം ആധാര്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.ഐ.ഡി.എ.ഐ ഉപയോഗിച്ചതും ക്രോസ് മാച്ച് ആണ്. വിരലടയാളം രേഖപ്പെടുത്താനും കൃഷ്ണമണികള്‍ പകര്‍ത്താനുമുള്ള ഉപകരണങ്ങള്‍ ക്രോസ് മാച്ചിന്റേതാണ്.

സിഐഎക്കെതിരെ മുന്‍പും

സിഐഎക്കെതിരെ മുന്‍പും

സിഐഎക്കെതിരെ വിക്കിലീക്ക്‌സ് മുന്‍പും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള മൊബൈല്‍ ഫോണുകളും മറ്റു പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങളും സിഐഎ ഹാക്ക് ചെയ്യുന്നുണ്ടെന്നായിരുന്നു വിക്കിലീക്ക്‌സ് മുന്‍പ് വെളിപ്പെടുത്തിയത്.

വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്താനാകുമോ..?

വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്താനാകുമോ..?

വാട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ സിഐഎക്ക് ചോര്‍ത്താനാകുമെന്ന് വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. ഹാക്കിങ്ങ് വഴി ക്യാമറയും മൈക്രോഫോണുകളും പ്രവര്‍ത്തിപ്പിക്കാനാകുമെന്നും വിക്കിലീക്ക്‌സ് മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിയോ ചോർത്തിയോ

ജിയോ ചോർത്തിയോ

ഒരു മാസം മുൻപ് ജിയോ ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന വാർത്തയുമായി വെബ്‌സൈറ്റ് രംഗത്തെത്തിയിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വെബ്സൈറ്റിലെ യുആർഎൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വെബ്സൈറ്റിലെ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റിലയൻസ് പ്രതികരിച്ചത്.

എന്തിനും ഏതിനും ആധാര്‍

എന്തിനും ഏതിനും ആധാര്‍

രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
WikiLeaks hints at CIA access to Aadhaar data, officials deny it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X