കാട്ടുതീ: സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നോമിനേഷൻ പരിപാടി റദ്ദ് ചെയ്തു
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസ് ഏരിയയിലെ കടുത്ത കാട്ടുതീയും ശക്തമായ കാറ്റും കാരണം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നോമിനേഷൻ പരിപാടി റദ്ദ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. സിനിമയിലെയും ടെലിവിഷനിലെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്കാണ് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്. ഇതിന്റ നോമിനേഷനുകൾ നടന്മാരായ ജോയി കിംഗും കൂപ്പർ കോച്ചും ആതിഥേയത്വം വഹിക്കുന്ന ലൈവ് ഇവൻ്റിനിൽ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ നോമിനേഷനുകൾ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കും.
ലോസ് ഏഞ്ചൽസിലെ പസഫിക് പാലിസേഡ്സ് പരിസരങ്ങളിലും കാലിഫോർണിയയിലെ പസഡൈനയ്ക്ക് സമീപമുള്ള അൽതാഡെനയിലും കാട്ടുതീ കനത്ത നാശനഷ്ടമാണ് വരുത്തിയത്. വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. അതേ സമയം ക്രിസ്റ്റൻ ബെൽ 31 ാമത് വാർഷിക അവാർഡ് ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 23 ന് 8 മണിക്ക് ലോസ് ഏഞ്ചൽസിലെ ഷ്രൈൻ ഓഡിറ്റോറിയം ആന്റ് എക്സ്പോ ഹാളിൽ നിന്ന് നെറ്റ്ഫ്ലിക്സ് തത്സമയം സംപ്രേക്ഷണം ചെയ്യും . കഴിഞ്ഞ വർഷത്തെ ചടങ്ങ് ഇദ്രിസ് എൽബയാണ് നടത്തിയത്.

എസ് എ ജി അവാർഡുകൾ പലപ്പോഴും ഓസ്കാറുകൾക്കുള്ള വിശ്വസനീയമായ സൂചകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് അഭിനയത്തിലും മിതച്ച ചിത്ര വിഭാഗത്തിലും. തീപിടിത്തം കാരണം റോബി വില്യംസിന്റെ ബയോപിക് ബെറ്റർ മാന്റെ പ്രീമിയർ, ജെന്നിഫർ ലോപ്പസിന്റെ അൺസ്റ്റോപ്പബിൾ എന്ന സിനിമയുടെ പ്രീമിയർ, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ഹൊറർ ചിത്രമായ വുൾഫ് മാന്റെ പ്രദർശനം എന്നിവ ഉൾപ്പെടെ നിരവധി വിനോദ പരിപാടികൾ റദ്ദാക്കി.












Click it and Unblock the Notifications