കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിൽ '2000' ത്തിലെ തർക്കം ആവർത്തിക്കുമോ? അന്നത്തെ ബുഷിന്റെ വിജയം.. ഇന്ന് ട്രംപ് കോടതിയിലേക്ക്

Google Oneindia Malayalam News

വാഷിങ്ടൺ; ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അപ്രതീക്ഷിത മുന്നേറ്റം നേടിയതോടെ റിപബ്ലിക് ക്യാമ്പ് കടുത്ത ആശങ്കയിലായിരിക്കുകയാണ്. വെറും 6 വോട്ടുകൾ നേടിയാൽ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള വഴി തുറക്കും. ഇതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് റിപബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. ഇതോടെ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകിയേക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. 2000 ത്തിലെ യുഎസ് തിരഞ്ഞെടുപ്പിൽ നടന്ന രീതിയിലുള്ള അനിശ്ചിതത്വത്തിന് നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നുണ്ട്.വിശദാംശങ്ങളിലേക്ക്

 വിജയിച്ചെന്ന് ട്രംപ്

വിജയിച്ചെന്ന് ട്രംപ്

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാൽ ഏറ്റവും കൂടുതൽ വോട്ടുകളുള്ള ടെക്സാസും ഫ്ലോറിഡയും വിജയിച്ചതോടെ ട്രംപ് കുതിച്ച് കയറാൻ തുടങ്ങി. ഇതോടെ ഫലം പ്രവചനീതതമാകുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ മിഷിഗനിലും വിസ്കോൺസിലും ബൈഡൻ മുന്നേറിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

 ലീഡ് ചെയ്ത് ട്രംപ്

ലീഡ് ചെയ്ത് ട്രംപ്

നിലനിൽ 264 ഇലക്ടറൽ വോട്ടുകൾ ബൈഡൻ ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷമായ 270 എന്ന മാന്ത്രിക സംഖ്യ തൊടാൻ ഇനി ബൈഡന് വേണ്ടത് വെറും 6 വോട്ടുകൾ മാത്രമാണ്. ഇന 5 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകേണ്ടതുണ്ട്. ഇതിൽ മൂന്നിടത്ത് ട്രംപാണ് ലീഡ് ചെയ്യുന്നത്.

 തിരിമറിയെന്ന്

തിരിമറിയെന്ന്

ബൈഡന്റെ മുന്നേറ്റത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് തിരിമറിയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. മാത്രമല്ല ക്രിത്രിമം ആരോപിച്ച് റിപബ്ലിക്കൻസ് കോടതിയെ സമീപിക്കുകയും ചെയ്തു.വോട്ടെണ്ണൽ നിർത്തണം, തപാൽ വോട്ടുകൾ എണ്ണരുത് എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.ജോർജ്ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്.തിരഞ്ഞെടുപ്പ് നിയമം നടപ്പാക്കണമെന്നാണ് കോടതിയിൽ റിപബ്ലിക്കൻസ് ആവശ്യപ്പെട്ടത്.

 വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്ന്

വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്ന്

തൊട്ടുപിന്നാലെ പെൻസിൽവാനിയയിലും മിഷിഗണിലും ഹ്‍ജി ഫയൽചെയ്തു. പെന്ഡസിൽവാനിയയിൽ ബാലറ്റ് വോട്ടുകൾ എണ്ണിതീർന്നിട്ടില്ല.എന്നാൽ ഇവിടെ വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.മാത്രമല്ല ബൈഡൻ വിജയിച്ച മിഷിഗണിൽ വീണ്ടും വോട്ടുകൾ എണ്ണണമെന്നും ഹർജിയിൽ പറയുന്നു.

 അന്തിമ ഫലം വൈകുമോ?

അന്തിമ ഫലം വൈകുമോ?

ഇതോടെ 2000 ത്തിലേതിന് സമാനമായി തിരഞ്ഞെടുപ്പ് അന്തിമ ഫലം വൈകാൻ കാരണമാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. അന്ന് സ്വിങ്ങ് സ്റ്റേറ്റുകളിൽ ഒന്നായ ഫ്ലോറിഡയിലായിരുന്നു തർക്കം ഉടലെടുത്തത്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ജോർജ് ഡബ്ല്യുബുഷിന് പോപ്പുലർ വോട്ടിൽ 537 വോട്ടുകളുടെ ലീഡ് മാത്രമാണ് ഉണ്ടായത്.

 ബുഷ് പ്രസിഡന്റായി

ബുഷ് പ്രസിഡന്റായി

പി്ന്നാലെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി അൽഗോർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന് തർക്ക വോട്ടുകൾ എണ്ണാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ ഫെഡറൽ സുപ്രീം കോടതി കീഴ്ക്കോടതി വിധി തള്ളിയതോടെ 36 ദിവസം നീണ്ട് നിന്ന നിയമ പോരാട്ടത്തിനൊടുവിൽ ബുഷ് അമേരിക്കൻ പ്രസിഡന്റ്ായി.

 ക്ലൈമാക്സിലേക്ക്..ലീഡ് കുത്തനെ ഉയർത്തി ബൈഡൻ..വിജയിക്കാൻ വേണ്ടത് വെറും 6 വോട്ടുകൾ ക്ലൈമാക്സിലേക്ക്..ലീഡ് കുത്തനെ ഉയർത്തി ബൈഡൻ..വിജയിക്കാൻ വേണ്ടത് വെറും 6 വോട്ടുകൾ

'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി'തന്നേയും അച്ഛനേയും അപകീർത്തിപെടുത്തി'; മാധ്യമങ്ങൾ കുടുങ്ങും, പോലീസിൽ പരാതി നൽകി മീനാക്ഷി

വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്, 'മുന്നേറിയ ഇടങ്ങളിൽ ലീഡ് കുറയുന്നത് വിചിത്രം'

Recommended Video

cmsvideo
US formally leaves Paris climate accord after US election results; Biden vows to return

English summary
Will 2000 election like situation happen in US?republicans moves court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X