കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമായാല്‍ കുറ്റവിമുക്തരാക്കാം; കൊലക്കേസ് പ്രതികളോട് പബ്ലിക് പ്രോസിക്യൂട്ടര്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: മതം മാറിയാല്‍ കുറ്റവിമുക്തരാക്കാമെന്ന് കുറ്റവാളികളോട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. മുസ്ലിമായാല്‍ കൊലപാതക കേസില്‍ നിന്ന് കുറ്റവിമുക്തരാക്കാമെന്നാണ് കൊലപാതക കേസിലെ പ്രതികളായ 42 ക്രിസ്തുമത വിശ്വാസികള്‍ക്ക് മുമ്പാകെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശം. പാക് ദിന പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2015ല്‍ പാകിസ്താനിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് പേരെ രണ്ട് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭീകരവിരുദ്ധ കോടതിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സംഭവം. യൗഹനാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ബോംബ് വച്ചതിന് പിന്നില്‍ ഈ രണ്ടുപേരാണെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

muslims

ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതികള്‍ക്ക് മുമ്പില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സയീദ് അനീഷ് ഷാ ഇത്തരമൊരു നിര്‍ദേശം വച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ഫ്രാന്‍സിയാണ് വെളിപ്പെടുത്തിയത്. മതം മാറ്റാനാണ് നീക്കമെങ്കില്‍ വധശിക്ഷ ഏറ്റുവാങ്ങാമെന്നാണ് സംഭവത്തില്‍ പ്രതികളില്‍ ഒരാളുടെ പ്രതികരണം. പ്രതികരണം അറിയാന്‍ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചപ്പോള്‍ ആദ്യം ഇത് നിരസിച്ച സയീദ് വീഡിയോയില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാണിച്ചതോടെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതായി സമ്മതിക്കുകയായിരുന്നു.

English summary
42 Christians in Lahore, who are accused of murder, were told by a public prosecutor he "can guarantee their acquittal" if they renounce Christianity and convert to Islam, reported The Express Tribune, a Pakistani newspaper, today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X