കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന് ഇടിവെട്ട് തോല്‍വി സമ്മാനിക്കും, 2016ലേതിനേക്കാൾ കൂറ്റൻ വിജയമെന്ന് ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിര്‍ണായകമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സര്‍വ്വേകളില്‍ ജോ ബൈഡന് പിറകില്‍ ആണെങ്കിലും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താന്‍ വിജയിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. അതും 2016ലേതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിലാവും തന്റെ വിജയമെന്ന് ട്രംപ് അണികളോട് പറഞ്ഞു.

'മൂന്നാം ഭർത്താവിനെ അടിച്ച് പുറത്താക്കി', നടി വനിത വിജയകുമാർ വീണ്ടും വിവാദത്തിൽ, പൊട്ടിക്കരഞ്ഞ് ലൈവ്'മൂന്നാം ഭർത്താവിനെ അടിച്ച് പുറത്താക്കി', നടി വനിത വിജയകുമാർ വീണ്ടും വിവാദത്തിൽ, പൊട്ടിക്കരഞ്ഞ് ലൈവ്

എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് ഇടിവെട്ട് തോല്‍വി താന്‍ സമ്മാനിക്കുമെന്നും ട്രംപ് പറഞ്ഞു. എറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ജോ ബൈഡനേയും കമല ഹാരിസിനേയും ട്രംപ് കടന്നാക്രമിച്ചു.

TRUMP

ജോ ബൈഡനും കമലാ ഹാരിസും വിജയിക്കുകയാണെങ്കില്‍ അമേരിക്കയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറ്റുമെന്ന് ട്രംപ് പറഞ്ഞു. ഉറക്കം തൂങ്ങിയായ ജോ ബൈഡനെ തോല്‍പ്പിക്കുന്നതിലൂടെ സമ്പന്നരായ ലിബറല്‍ ഇരട്ടത്താപ്പുകാര്‍ക്ക് ശക്തമായ സന്ദേശം നല്‍കണം എന്നും ട്രംപ് പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ഉളളതിനേക്കാള്‍ കൂറ്റന്‍ വിജയം ആയിരിക്കും ഇക്കുറി തനിക്കുണ്ടാവുകയെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ ആയ ജോ ബൈഡനനും ഡൊണാള്‍ഡ് ട്രംപും തമ്മിലുളള രണ്ടാമത്തെയും അവസാനത്തേയും ഡിബേറ്റ് വ്യാഴാഴ്ച രാത്രിയാണ് നടക്കുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ ജോ ബൈഡന്‍ ആണ് മുന്നില്‍ നില്‍ക്കുന്നത് എങ്കിലും ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ കൂറ്റന്‍ ജനപങ്കാളിത്തം ദൃശ്യമാകുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു.

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

ജോ ബൈഡന് വേണ്ടി മുന്‍ പ്രസിഡണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ബരാക്ക് ഒബാമ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഫിലാഡല്‍ഫിയയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ബരാക്ക് ഒബാമ വോട്ട് ചോദിക്കുക. 8 വര്‍ഷം ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചപ്പോള്‍ ജോ ബൈഡന്‍ ആയിരുന്നു വൈസ് പ്രസിഡണ്ട് സ്ഥാനത്ത്.

കാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടുകാവ്യയും നാദിർഷയുമെത്തി, പ്രോസിക്യൂട്ടർ എത്തിയില്ല, നടിയെ ആക്രമിച്ച കേസിൽ വിചാരണ തടസ്സപ്പെട്ടു

English summary
Will defeat Joe Biden with huge margin in US Presidential Election Claims Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X