കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വന്‍ പ്രഖ്യാപനം; സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഭരണകൂടത്തിന്റെ സുപ്രധാന പ്രഖ്യാപനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കൊറോണ രോഗം സ്ഥിരീകരിക്കാത്തവര്‍ക്കാണ് മുന്‍ഗണന നല്‍കുക എന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. 16 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല. ഇക്കര്യത്തില്‍ ഗവേഷകരുടെ പ്രത്യേകം നിര്‍ദേശം പരിഗണിച്ചേ അന്തിമ തീരുമാനം എടുക്കൂ.

S

വാകിസ്ന്‍ ലഭിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് സൗദി അറേബ്യ പിന്തുടരുന്നത്. ജി 20 രാജ്യങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കോവാക്‌സ് ഓര്‍ഗനൈസേഷന്‍ വഴിയാണ് ഒന്ന്. കൂടാതെ വാക്‌സിന്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനികള്‍ മുഖേനയും ലഭ്യമാക്കാന്‍ ശ്രമിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ സൗദിയിലെ 70 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍; കന്നിവോട്ട് വയനാട്ടില്‍ രേഖപ്പെടുത്തും, രാഷ്ട്രീയം കേട്ടറിവ്

രോഗ പ്രതിരോധത്തിനും മരുന്ന് കണ്ടെത്തുന്നതിനും തുല്യവും സുതാര്യവുമായ വഴി എന്താണ് എന്ന് അടുത്തിടെ സൗദിയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടി ചര്‍ച്ച ചെയ്തിരുന്നു. സൗദി അറേബ്യയാണ് നിലവില്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. വാക്‌സിന്‍ ലഭ്യമായാല്‍ എങ്ങനെ വിതരണം ചെയ്യുമെന്നതിന് വ്യക്തമായ പദ്ധതി വരും ആഴ്ചകളില്‍ തയ്യാറാക്കുമെന്ന് ഡോ. അസിരി പറഞ്ഞു.

ലോകത്ത് കൊറോണ വൈറസ് വാക്‌സിന്‍ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളില്‍ സൗദിയും ഉണ്ടാകുമെന്നാണ് വിവരം. വാക്‌സിനും മരുന്ന് വികസിപ്പിക്കുന്നതിനും 20 കോടി ഡോളറാണ് സൗദി അറേബ്യ നിലവില്‍ ചെലവഴിച്ചിരിക്കുന്നതെന്ന് കിങ് സല്‍മാന്‍ റിലീഫ് സെന്ററിലെ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബീഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക്; ചരിത്ര മുഹൂര്‍ത്തം ഉടന്‍, പ്രഖ്യാപിച്ച് നെതന്യാഹുഇസ്രായേല്‍ പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക്; ചരിത്ര മുഹൂര്‍ത്തം ഉടന്‍, പ്രഖ്യാപിച്ച് നെതന്യാഹു

എല്ലാവര്‍ക്കും സൗജന്യമായി കൊറോണ പരിശോധന ലഭ്യമാക്കാന്‍ സൗദി രാജാവ് സല്‍മാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ദേശം നല്‍കിയിരുന്നു. സൗജന്യമായി മരുന്ന് ലഭ്യമാക്കാനാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം. മരുന്ന് നിര്‍മാണ കമ്പനിയായ അസ്ട്രസെനെക്ക തങ്ങളുടെ കൊറോണ വാക്‌സിന്‍ 90 ശതമാനം വിജയമാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഫിസര്‍, മോഡേണ എന്നീ കമ്പനികളുടെ പരീക്ഷണങ്ങളും അന്തിമ ഘട്ടത്തിലാണ്.

English summary
Will distribute coronavirus vaccine for free to all citizens and residents: Saudi Arabia announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X