Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തി 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് തമാശയ്ക്ക് പറഞ്ഞതാണ്: ട്രംപ്

വാഷിംഗ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അധികാരമേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കും എന്ന് പറഞ്ഞത് തമാശയ്ക്കായിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് പ്രചരണത്തില്‍ ട്രംപ് ആവര്‍ത്തിച്ച് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ ഇത് അല്‍പം സര്‍ക്കാസ്റ്റിക് ആയി പറഞ്ഞതാണ് എന്നാണ് ട്രംപ് പറയുന്നത്. 'ഞാന്‍ അത് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഹാസത്തോടെയായിരുന്നു. ഞാന്‍ ശരിക്കും ഉദ്ദേശിച്ചത്, അത് പരിഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതില്‍ ഞാന്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു,'' അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ ഭരണകൂടം അതിനായുള്ള ശ്രമത്തിലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Donald Trump

സിഎന്‍എന്‍ ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു ട്രംപ് താന്‍ അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കും എന്ന് വാഗ്ദാനം ചെയ്തത്. ''അവര്‍ മരിക്കുകയാണ്, റഷ്യക്കാരും ഉക്രേനിയക്കാരും. അവര്‍ മരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഞാന്‍ അത് ചെയ്യും,'' എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. സെപ്റ്റംബറില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള സംവാദത്തിനിടെ, റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ മധ്യസ്ഥത വഹിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോഴും അദ്ദേഹം ഈ അവകാശവാദം ആവര്‍ത്തിച്ചിരുന്നു.

''അത് പരിഹരിക്കപ്പെടേണ്ട ഒരു യുദ്ധമാണ്. ഞാന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ അത് പരിഹരിക്കും. ഞാന്‍ വിജയിച്ചാല്‍, ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ട് കൂട്ടരോടും സംസാരിക്കും എന്നതായിരിക്കും ഞാന്‍ ചെയ്യുക,' ട്രംപിന്റെ അന്നത്തെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അതേസമയം അധികാരത്തിലെത്തിയതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്.

യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്തിടെ മോസ്‌കോയില്‍ യുഎസ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഉക്രെയ്ന്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ആശങ്കകള്‍ പരിഹരിച്ചാല്‍ വെടിനിര്‍ത്തലിന് സമ്മതമാണ് എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പറഞ്ഞിട്ടുണ്ട്. പുടിന്റെ അന്തിമ കരാറില്‍ ട്രംപ് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഉക്രേനിയന്‍ സൈനികര്‍ കീഴടങ്ങുകയാണെങ്കില്‍ അവരുടെ ജീവന്‍ സംരക്ഷിക്കുമെന്ന് പുടിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉക്രെയ്ന്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുടിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുടിന്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+