കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പസഫിക് സമുദ്രത്തില്‍ ബോംബ് വീണാല്‍ അമേരിക്ക യുദ്ധത്തിന്! കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം വാഴില്ല!

ഉത്തരകൊറിയ ആണവപരീക്ഷണങ്ങളും പ്രകോപനവും തുടരുന്ന സാഹചര്യത്തില്‍ യുഎസ് യുദ്ധത്തിലേയ്ക്ക് കടക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷം നിലനില്‍ക്കെ എരിതീയില്‍ എണ്ണ പകര്‍ന്നുകൊണ്ട് ഉത്തരകൊറിയ പ്രകോപനം തുടരുന്നു. അമേരിക്കയുമായുള്ള വാക് പോര് തുടരുന്നതിനിടെയാണ് പസഫിക് സമുദ്രത്തില്‍ അത്യുഗ്ര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചത്. യു​എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടേയും താക്കീതും ഉപരോധവും മറികടന്നുള്ള ഉത്തരകൊറിയന്‍ ആണവപരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക യുദ്ധത്തിലേയ്ക്ക് കടക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താക്കീതോടെയാണ് ട്രംപ്- ഉന്‍ വാക്പോരിന് തുടക്കം കുറിച്ചത്. ഇതോടെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രിയാണ് ഉടന്‍ തന്നെ ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഏകാധിപതി കിംഗ് ജോങ് ഉന്‍ ആണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

 ആറ് അണുവായുധ പരീക്ഷണങ്ങള്‍

ആറ് അണുവായുധ പരീക്ഷണങ്ങള്‍


2006മുതല്‍ 2017 സെപ്തംബര്‍ വരെ ആറ് അണുവായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിലത്തേതായിരുന്നു സെപ്തംബര്‍ മൂന്നിന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങളിലാണ് ഉത്തരകൊറിയ ആണവപരീക്ഷണങ്ങളും നടത്തിയിരുന്നത്.

എല്ലാം സജ്ജം!

എല്ലാം സജ്ജം!

പസഫിക് സമുദ്രത്തിന് മുകളില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കുന്നതിനുള്ള അന്തരീക്ഷ പരീക്ഷണം നടത്തിയിട്ടുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിന്‍റെ ചെറിയൊരു ഭാഗത്ത് പതിക്കുന്ന തരത്തിലുള്ള അണുവായുധ പരീക്ഷണമായിരിക്കും അടുത്തതെന്നും വിദ്ഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തരകൊറിയ പരീക്ഷിച്ച രണ്ട് മിസൈലുകളും ജപ്പാന് മുകളിലൂടെ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലാണ് പതിച്ചത്.

 ജപ്പാനും കൊറിയയും ഭീതിയില്‍

ജപ്പാനും കൊറിയയും ഭീതിയില്‍

ആണവപോര്‍മുന ഘടിപ്പിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ തന്നെ ഉത്തരകൊറിയ വിക്ഷേപിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയയും ജപ്പാനും ഭീതിയിലാണ്. അമേരിക്കയാണ് ഇരുരാജ്യങ്ങള്‍ക്കും നിലവില്‍ പിന്തുണ നല്‍കിവരുന്നത്.

 താഡ് ചൈനയ്ക്ക് ഭീഷണി

താഡ് ചൈനയ്ക്ക് ഭീഷണി

അമേരിക്ക ജൂലൈയില്‍ വിജയകരമായി പരീക്ഷിച്ച താഡ് ചൈനയ്ക്കും ഭീഷണിയാണെന്ന് കണ്ടാണ് ചൈനീസ് നീക്കം. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) എന്ന പേരിലുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു ജൂലൈയില്‍ പരീക്ഷണം. ത്തരകൊറിയയുടെ ഹാസ്വോങ്ങിനെ തകര്‍ക്കാന്‍ അമേരിക്കയുടെ താഡിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയയുടെ ആക്രമണത്തില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ താഡിനു കഴിയുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതേ സമയം ദക്ഷിണ കൊറിയയില്‍ താഡ് വിന്യസിച്ചാല്‍ റഡാറുകള്‍ ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കുമെന്നതാണ് ചൈനീസ് ആശങ്കയുടെ കാരണം.

 മിസൈല്‍ പ്രതിരോധ സംവിധാനം

മിസൈല്‍ പ്രതിരോധ സംവിധാനം

ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണകൊറിയ്ക്കും ജപ്പാനുമാണ് ഉത്തരകൊറിയന്‍ നീക്കം ഏറെ ഭീഷണിയാവുന്നത്. രാജ്യത്തെ ലക്ഷ്യം വച്ച് വിക്ഷേപിക്കുന്ന മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക ഉത്തരകൊറിയ- ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രതിരോധ രംഗത്ത് കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കാത്ത ജപ്പാന് കൊറിയന്‍ നീക്കം ഭീഷണിയാവുമെന്നാണ് നിരീക്ഷണം. നിലവിലുള്ള പ്രതിരോധ സംവിധാനത്തിന്‍റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ചും ആശങ്കയുണ്ട്.

 അമേരിക്കയെ നശിപ്പിക്കും

അമേരിക്കയെ നശിപ്പിക്കും

അമേരിക്കയിലെ അലാസ്ക വരെ എത്താന്‍ ശേഷിയുള്ള മിസൈലുകളാണ് ഉത്തരകൊറിയ ഒടുവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. എന്നാല്‍ ന്യൂയോര്‍ക്കിനേയും വാഷിംഗ്ടണിനേയും നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയ ഇപ്പോഴുള്ളത്.

 അമേരിക്കയോട് മത്സരിക്കാന്‍

അമേരിക്കയോട് മത്സരിക്കാന്‍


ഉത്തരകൊറിയുടെ ആയുധ പരീക്ഷണങ്ങള്‍ക്കിടെ അമേരിക്കയുടെ ആണയാവുധ വിന്യാസത്തെ എതിര്‍ക്കുമെന്ന് ചൈന. അമേരിക്കയുമായി സമനിലയിലെത്തുന്നതിന് വേണ്ടി ജപ്പാന്‍, അയല്‍രാജ്യമായ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ഏത് തരത്തിലുള്ള ആണവായുധ വിന്യാസത്തേയും എതിര്‍ക്കുമെന്നുമാണ് ചൈന വ്യക്തമാക്കിയത്. ജപ്പാന് മുകളിലൂടെ സെപ്തംബര്‍ 15ന് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. കൊറിയന്‍ ഉപഭൂഖണത്തിലെ ആയുധ വിന്യാസത്തെ എതിര്‍ക്കുമെന്നാണ് ശക്തമായ ഭീഷണി.

സ്ഥിതി വഷളാക്കും

സ്ഥിതി വഷളാക്കും

ഉത്തരകൊറിയന്‍ ഉപഭൂഖത്തിലെ സ്ഥിതികള്‍ വഷളാക്കുന്നതിന് ആയുധ വിന്യാസം ഇടയാക്കുമെന്നും അതിനാല്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ഏത് തരത്തിലുള്ള നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും ചൈനീസ് അംബാസഡര്‍ കുയ് ടിയാങ്കൈയെ ഉദ്ധരിച്ച് ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് ചൈനീസ് അംബാസഡറുടെ രംഗപ്രവേശം.

ജപ്പാന് പണികിട്ടും

ജപ്പാന് പണികിട്ടും

ഹാസോങ്ങ്-12 ന്റെ വിക്ഷേപണത്തിനു ശേഷം ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തരകൊറിയ സെപ്തംബര്‍ 15നാണ് വീണ്ടും മിസൈല്‍ വിക്ഷേപിച്ചത്. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അടുത്ത മിസൈല്‍ പരീക്ഷണം. രണ്ടാഴ്ച മുന്‍പ് ഹാസ്വോങ് ശ്രേണിയില്‍പ്പെട്ട മിസൈലും ജപ്പാന് മുകളിലൂടെ കുതിച്ചുയര്‍ന്നിരുന്നു. ആണവപ്പോര്‍മുന ഘടിപ്പിക്കാന്‍ കഴിയുന്നതാണ് ഹാസ്വോങ്ങ് എന്നാണ് കൊറിയന്‍ വാദം.

ജപ്പാന് മുകളിലൂടെ പറന്ന്

ജപ്പാന് മുകളിലൂടെ പറന്ന്

സെപ്തംബര്‍ 15ന് രാവിലെ പ്രാദേശിക സമയം 7.6 ഓടു കൂടിയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ തലസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ടോക്യോയോക്കും സിയൂളിനും മുകളിലൂടെ പറന്ന് 3,700 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം.ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.

 ദക്ഷിണ കൊറിയയ്ക്കൊപ്പം

ദക്ഷിണ കൊറിയയ്ക്കൊപ്പം

ദക്ഷിണകൊറിയയുടെ ഭയം മനസ്സിലാക്കാവുന്നതാണെന്നും ചൈനയുടെ സുരക്ഷ അവതാളത്തിലാവാത്ത രീതിയില്‍ ദക്ഷിണ കൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്നും ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ താഡ് വിന്യസിക്കാനുള്ള നീക്കവും കണക്കിലെടുത്താണ് പ്രതിരകരണം.

English summary
Would exploding a hydrogen bomb over the Pacific+ , as North Korea has threatened, push the current war of words between the US and North Korea closer to actual war?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X