കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകും; വമ്പൻ പ്രഖ്യാപനങ്ങളുമായി ജോ ബൈഡൻ

Google Oneindia Malayalam News

വാഷിങ്ടൺ; അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. കുടിയേറ്റ പ്രതിസന്ധികൾ പരിഹരിക്കേണ്ടതുണ്ട്. 11 ദശലക്ഷം ആളുകൾക്ക് പൗരത്വം ലഭ്യമാക്കുന്ന ബിൽ അവതരിപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. കുടിയേറ്റ വിഷയങ്ങളിൽ ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ബൈഡന്റെ പ്രഖ്യാപനങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

biden

കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒരു ഇമിഗ്രേഷൻ ബിൽ സഭയ്ക്കും സെനറ്റിനും അയക്കുമെന്നും ബൈഡൻ പറഞ്ഞു. 11 ദശലക്ഷം ആളുകൾക്ക് പൗരത്വം ഉറപ്പാക്കുന്നതാകും ബിൽ ബൈഡൻ പഞ്ഞു. അമേരിക്കൻ ജനത എന്നെ തെരഞ്ഞെടുത്താൽ‌, ട്രംപ് ചെയ്തുവെച്ച കേടുപാടുകൾ പരിഹരിക്കുകയെന്ന വലിയ ദൗത്യത്തിനായി താൻ പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും സമ്പദ് വ്യവസ്ഥ പുനർനിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ നേതൃത്വം ലോകമെമ്പാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും

കൊവിഡ് പ്രതിസന്ധിയിൽ ട്രംപ് ഭരണകുടത്തിന്റെ നടപടിക്കെതിരെ ബൈഡൻ ആഞ്ഞടിച്ചു. കൊവിഡ് ബാധിച്ച് 215,000 അമേരിക്കക്കാർ മരിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാവുന്നില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.
നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സർവ്വേകളിൽ ജോ ബൈഡൻ ഏറെ മുന്നിലാണ്. നിലവിലെ സാഹചര്യത്തിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അത്ഭു തങ്ങൾ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദ്ഗരുടെ അഭിപ്രായം.

ഇന്ത്യൻ വംശജരുടെ പിന്തുണയും ജോ ബൈഡനാണ്. കാർനെഗീ എൻ‌ഡോവ്‌മെന്റ്, പെൻ‌സിൽ‌വാനിയ സർവകലാശാല എന്നിവരുമായി സഹകരിച്ച് ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് നടത്തിയ സർവേയിൽ 72 ശതമാനം ഇന്ത്യൻ വംശജരും ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. വെറും 22 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.

കുടിയേറ്റം സംബന്ധിച്ച നയങ്ങളിലേയും ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളുമാണ് ട്രംപ് ഭരണകുടത്തിനെതിരായ വികാരത്തിന് കാരണമെന്നാണ് സർവ്വേയിൽ ഉയർന്ന അഭിപ്രായം.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ കമല ഹാരിസിനെ തെരഞ്ഞെടുത്തതും അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും സർവ്വേയിൽ അഭിപ്രായം ഉയർന്നു.

'അമിത് ഷാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ'അമിത് ഷാ ഒന്നും മിണ്ടിയില്ല'; എൻഡിഎ വിടാൻ ആവശ്യപ്പെട്ടത് പിതാവെന്നും ചിരാഗ് പസ്വാൻ

ലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻ

ബിഡന്‍ ഉറക്കംതൂങ്ങി; ജയിച്ചാല്‍ ചൈനയ്‌ക്കെതിരായ നികുതി പിന്‍വലിക്കും, വീണ്ടും കടന്നാക്രമിച്ച് ട്രംപ്ബിഡന്‍ ഉറക്കംതൂങ്ങി; ജയിച്ചാല്‍ ചൈനയ്‌ക്കെതിരായ നികുതി പിന്‍വലിക്കും, വീണ്ടും കടന്നാക്രമിച്ച് ട്രംപ്

English summary
will give citizenship to 11 million people says if come yo power joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X