കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിക്കില്ല!!തക്കസമയത്ത് തിരിച്ചടിച്ചിരിക്കും!!പാകിസ്താന് ഇന്ത്യയുടെ ശക്തമായ താക്കീത്!!

ഓരോ പ്രകോപനങ്ങള്‍ക്കും അപ്പോള്‍ തന്നെ മറുപടി

Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്നും നിരന്തരം പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ അയല്‍ രാജ്യത്തിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയുമായി ഹോട്ട് ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് പാകിസ്താന് മുന്നറിയിപ്പു നല്‍കിയത്. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണിത്.

കശ്മീര്‍ താഴ്വരയില്‍ നിന്നും ഭീകരവാദം പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ കൂടുതല്‍ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പാകിസ്ഥാന്റെ ഉദ്ദേശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്താന്‍ സൈന്യം വിമതര്‍ക്ക് സഹായം ചെയ്തുകൊടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരവധി ആക്രമണങ്ങളാണ് പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗതികെട്ട് തിരിച്ചടിച്ചു

ഗതികെട്ട് തിരിച്ചടിച്ചു

കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ നിരവധി തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കശ്മീരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ശൈത്യകാലത്തും നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിച്ചു. താഴ്വരയിലുള്ള തീവ്രവാദികളോട് ശക്തമായി പോരാടുകയാണ് ഇന്ത്യ. നിരന്തരമായി പ്രകോപനങ്ങളെ തുടര്‍ന്ന് ഗതി കെട്ടാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പ്രകോപനങ്ങളാണ് പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായത്.

ഓരോന്നിനും മറുപടി നല്‍കും

ഓരോന്നിനും മറുപടി നല്‍കും

നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഓരോ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴും ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. സമാധാനം ഉറപ്പു വരുത്തണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഇന്ത്യക്കുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും സഹകരണം അതിന് ആവശ്യമാണ്.

പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നു

പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നു

തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാകിസ്താന്‍ പിന്തുണ നല്‍കുന്നു എന്നാണ് എകെ ഭട്ടിന്റെ ആരോപണം. പാകിസ്താനിലും നിയന്ത്രണ രേഖയിലും തീവ്രവാദികള്‍ക്ക് അനുകൂല സാഹചര്യമാണുള്ളത്. പാകിസ്താന്റെ സൈനിക താവളങ്ങള്‍ക്കു സമീപത്തു കൂടിയാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത്. ഇതില്‍ നിന്നു തന്നെ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നു എന്ന കാര്യം വ്യക്തമാണെന്നും എകെ ഭട്ട് പറയുന്നു.

238 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

238 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ഈ വര്‍ഷം ഇതുവരെ 238 തവണയാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. 2014 ല്‍ ഇത് 153 തവണയും 2015 ല്‍ 152 തവണയും ആയിരുന്നു.

രജൗറിയിലെ ആക്രമണം

രജൗറിയിലെ ആക്രമണം

ജമ്മു കശ്മീരിലെ രജൗറി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരിയും രണ്ട് ജവാന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനറല്‍ എകെ ഭട്ട് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്.

103 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

103 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈല വര്‍ഷം ഇതുവരെ 103 തീവ്രവാദികളെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. 48 ജവാന്‍മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

2016 ജൂലൈയില്‍ നടന്നതിനേക്കാള്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും നുഴഞ്ഞുകറ്റക്കാര്‍ക്ക് ഇന്ത്യയിലെത്താന്‍ അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Will keep punishing you for LoC misadventures, India warns Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X