Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങൾക്ക് മേൽ ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ നിരോധനം എടുത്തുകളയും; പ്രഖ്യാപനവുമായി ബൈഡൻ

വാഷിങ്ടൺ; അധികാരത്തിലേറിയാൽ അമേരിക്കൻ മുസ്ലീങ്ങളെ തന്റെ ഭരണത്തിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലും ഉൾപ്പെടുത്താമെന്ന് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ. മുസ്ലീങ്ങൾക്ക് ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ നിരോധനം എടുത്തുകളുയുമെന്നും ബൈഡൻ പറഞ്ഞു. സിവിൽ റൈറ്റ്സ് സംഘടനയായ മുസ്ലീം അഡ്വകേറ്റ്സുമായുള്ള വീഡിയോ സന്ദേശത്തിലായിരുന്നു ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് നിയമനിർമ്മാണത്തിന് ശ്രമിക്കുമെന്നും ബൈഡൻ പറഞ്ഞു. അധികാരം ലഭിച്ചാൽ നിങ്ങളുടെ സംഭാവനകളെ മാനിക്കുന്നതിനും നിങ്ങളുടെ ആശയങ്ങൾ തേടുകയും സമൂഹത്തിൽ നിന്നുള്ള വിദ്വേഷത്തിന്റെ വിഷം പറിച്ചെടുക്കാൻ നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്നുംഅദ്ദേഹം പറ‍ഞ്ഞു.

biden

ട്രംപിന്റെ ഭരണഘടനാവിരുദ്ധമായ മുസ്ലീം വിലക്ക് ആദ്യ ദിവസം ഞാൻ അവസാനിപ്പിക്കും. വിദ്വേഷ കുറ്റകൃത്യ നിയമങ്ങൾ പാസാക്കാൻ ഞാൻ കോൺഗ്രസിനെ പ്രേരിപ്പിക്കും. കോവിഡ് സംബന്ധിച്ച് മാർച്ച് മുതൽ ഞാൻ തയ്യാറാക്കിയ ദേശീയ തന്ത്രം നടപ്പിലാക്കും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, എന്നീ മേഖലകളിലെ അസമത്വങ്ങൾ അവസാനിപ്പിക്കും, ബൈഡൻ പറഞ്ഞു.

6 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ട്രംപ് ഭരണകുടം വിലക്കേർപ്പെടുത്തിയിരുന്നു. തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് യാത്രാവലിക്ക്ഏർപ്പെടുത്തിയതെന്നായിരുന്നു ട്രംപിന്റെവിശദീകരണം.ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

അതേസമയം കഴിഞ്ഞ ദിവസം അധികാരത്തിലേറിയാൽ 11 മില്യൺ ആളുകൾക്ക് പൗരത്വം നൽകുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒരു ഇമിഗ്രേഷൻ ബിൽ സഭയ്ക്കും സെനറ്റിനും അയക്കും. 11 ദശലക്ഷം ആളുകൾക്ക് പൗരത്വം ഉറപ്പാക്കുന്നതാകും ബിൽ ബൈഡൻ പഞ്ഞു.

അമേരിക്കൻ ജനത എന്നെ തെരഞ്ഞെടുത്താൽ‌, ട്രംപ് ചെയ്തുവെച്ച കേടുപാടുകൾ പരിഹരിക്കുകയെന്ന വലിയ ദൗത്യത്തിനായി താൻ പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും സമ്പദ് വ്യവസ്ഥ പുനർനിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ നേതൃത്വം ലോകമെമ്പാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും ബൈഡൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+