കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിബിറു കാരണം ലോകം അവസാനിക്കുമോ..? ആരാണീ നിബിറു..? എന്താണീ നിബിറു..?

  • By Anoopa
Google Oneindia Malayalam News

ഒരിടവേളക്കു ശേഷം ലോകാവസാന കഥകള്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ്. 2017 സെംപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്നാണ് പുതിയ കഥകള്‍. ലോകാവസാനത്തെ കുറിച്ച് പല കഥകളും മുന്‍പ് പ്രചരിച്ചിട്ടുണ്ട്. ലോകാവസാനത്തെക്കുറിച്ചുള്ള സിനിമകളും കഥകളും പലതുമിറങ്ങി.

ഹണിപ്രീതിനായി നെട്ടോട്ടമോടുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്ത്!കള്ളന്‍ കപ്പലില്‍ തന്നെഹണിപ്രീതിനായി നെട്ടോട്ടമോടുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്ത്!കള്ളന്‍ കപ്പലില്‍ തന്നെ

നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി സെപ്റ്റംബര്‍ 23 ന് കൂട്ടിയിടിക്കുമെന്നും കടലിലെ ഏതാനും ചില ജീവജാലങ്ങളൊഴിച്ച് മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നുമാണ് ഇപ്പോഴത്തെ ആശങ്കക്കു കാരണമായ കഥ. എന്നാല്‍ ഈ പ്രവചനങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്..? എന്താണ് അല്ലെങ്കില്‍ ആരാണീ നിബിറു...?

എന്താണ് നിബിറു..?

എന്താണ് നിബിറു..?

നിബിറു എന്നത് ഒരു ഗ്രഹമാണ്. സെംപ്റ്റംബര്‍ 23 ന് ഭൂമിയില്‍ നിബിറു വന്നിടിക്കുമെന്നും വന്‍ വായു പ്രകമ്പനത്തിന് ഇടയാകുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് കടല്‍വെള്ളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങുമെന്നും ഭൂമി അടിമുടി കീഴ്മേല്‍ മറിയുമെന്നുാമണ് പ്രവചനം.

മുന്‍പേ ...

മുന്‍പേ ...

നിബിറുവിനെക്കുറിച്ചുള്ള കഥകള്‍ അനുസരിച്ച് 2003 ല്‍ തന്നെ ഈ ഗ്രഹം ഭൂമിയില്‍ വന്ന് ഇടിക്കേണ്ടതും ലോകം അവസാനിക്കേണ്ടതുമായിരുന്നു. എന്നാല്‍ ചില പ്രപഞ്ച ശക്തികളുടെ ഇടപെടല്‍ മൂലം ലോകാവസാനം 2012 ലേക്ക് നീണ്ടു. വീണ്ടും ഈ ശക്തികള്‍ ഇടപെട്ട് ലോകാവസാനം 2017 സെപ്റ്റംബര്‍ 23ലേക്ക് എത്തിച്ചവെന്നാണ് പ്രവചനക്കാര്‍ പറയുന്നത്.

എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

ഇവാഞ്ചലിക്കല്‍ സഭ ഒരു ലോകാവസാന മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 33 എന്ന നമ്പറിന് ബൈബിളില്‍ പ്രത്യേകം സ്ഥാനം ഉണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സു വരെയാണ്. ജൂതന്‍മാരുടെ ദൈവമായ എലോഹിമിനെക്കുറിച്ച് ബൈബിളില്‍ 33 തവണ പ്രതിപാദിച്ചിട്ടുണ്ട്.

അതുകൊണ്ടെന്ത്..?

അതുകൊണ്ടെന്ത്..?

ഈ സൂചനകളെ ജ്യോതിശാസ്ത്രത്തിന്റെ സഹായത്തോടെ അപഗ്രഥിച്ചാണ് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന നിഗമനത്തില്‍ എത്തിയതെന്ന് ക്രിസ്ത്യന്‍ സംഖ്യാ ശാസ്ത്രജ്ഞനായ ഡേവിസ് മെയ്‌ഡെ പറയുന്നു. ആഗസ്റ്റ് 21 ന് അമേരിക്കയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുകയും അമേരിക്ക ഇരുട്ടിലാകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കൃത്യം 33 ദിവസങ്ങക്കു ശേഷം, അതായത് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്നാണ് ഡേവിസ് മെയ്‌ഡെ പറയുന്നത്.

പൂര്‍ണ്ണമായും നശിക്കില്ല

പൂര്‍ണ്ണമായും നശിക്കില്ല

എന്നാല്‍ ഒക്‌ടോബര്‍ 23 ന് ലോകം പൂര്‍ണ്ണമായും നശിക്കില്ല എന്നാണ് ഡേവിസ് മെയ്‌ഡെ പറയുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ലോകം ഇല്ലാതാകുക. സെപ്റ്റംബര്‍ 23 മുതല്‍ ലോകാവസാന ഘട്ടങ്ങള്‍ ആരംഭിക്കുമെന്നും ഭൂമി നമ്മള്‍ കണ്ടതു പോലെ ആയിരിക്കില്ലെന്നും ഡേവിഡ് പറയുന്നു.

അസംബന്ധം

അസംബന്ധം

ഡേവിസ് മെയ്‌ഡെയുടെ പ്രവചനങ്ങള്‍ ശുദ്ധ അസംബംന്ധം ആണെന്നാണ് ഭൂരിഭാഗം വരുന്ന ക്രിസ്തീയ സമൂഹവും ശാസ്ത്രലോകവും വിശേഷിപ്പിക്കുന്നത്. ക്രിസ്തുമതത്തില്‍ സംഖ്യാശാസ്ത്രമേ ഇല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതനായ എഡ് ടെസ്റ്റര്‍ പറയുന്നു. പ്രവചനത്തിന് യാതൊരു അടിത്തറയുമില്ലെന്ന് നാസയും പറയുന്നു.

കടല്‍ജീവികള്‍ മാത്രം അവശേഷിക്കും

കടല്‍ജീവികള്‍ മാത്രം അവശേഷിക്കും

അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു.

നിബിറു ഉണ്ടോ..?

നിബിറു ഉണ്ടോ..?

നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. ശനിയാഴ്ച ലോകം അവസാനിക്കില്ല എന്ന ഉറപ്പും ഇവര്‍ നല്‍കുന്നു. ഇവ വെറും പറ്റിക്കല്‍ കഥകളാണെന്ന് നാസയും പറയുന്നു. ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകാവസാന കഥയാണെന്നും യാതൊരു അടിത്തറയുമില്ലെന്നുമാണ് ശാസ്ത്രം പറയുന്നത്.

English summary
Will Nibiru hit Earth on September 23 2017?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X