ട്രംപിന്റെ വിസ നിരോധനം പാകിസ്ഥാനെ ബാധിക്കില്ല! പാകിസ്ഥാനോട് ട്രംപിന് പ്രത്യേക താത്പര്യം?
ട്രംപിന്റെ വിസ നിരോധനം പാകിസ്ഥാന്‍, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ബാധിക്കില്ലെന്നാണ് സൂചന. ഇക്കാര്യം ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ഏഴ് ഇസ്ലാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചുകൊണ്ടുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ട്രംപിന്റെ വിസ നിരോധനം പാകിസ്ഥാന്‍, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ബാധിക്കില്ലെന്നാണ് സൂചന. ഇക്കാര്യം ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നക്കാരാണെന്ന് തോന്നിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്.

ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് നിരോധനം ഉള്ളതെന്നും മറ്റ് ചില മുസ്ലീംരാജ്യങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും അതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ട്രംപ് പറയുന്നു.
ട്രംപിന്റെ ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. വ്യക്തമായ വിസ രേഖകളുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നാണ് കോടതി പറയുന്നത്.












Click it and Unblock the Notifications