കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണം: പാകിസ്താന്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യും! യുഎന്‍ സംഘം പാകിസ്താനിലേയ്ക്ക്!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനിടെ യുഎന്‍ സംഘം പാകിസ്താനിലേയ്ക്ക്. ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിരീക്ഷിക്കുന്ന സംഘമാണ് പാകിസ്താനിലേയ്ക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്നത്. പാകിസ്താനില്‍ ഹാഫിസ് സയീദിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തുക. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267 ഉപരോധ കമ്മറ്റി ജനുവരി 25, 26 തിയ്യതികളില്‍ പാകിസ്താനിലുണ്ടാകുമെന്ന് മുതിര്‍ന്ന പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎന്‍ സംഘത്തിന്റേത് ജമാഅത്ത് ഉദ് ദവയ്ക്കോ ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിനോ വിലക്കേര്‍പ്പെടുത്തുന്നതിനോ വേണ്ടിയുള്ളതല്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നുമാണ് പാക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയും യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

 പതിവ് സന്ദര്‍ശനം മാത്രം

പതിവ് സന്ദര്‍ശനം മാത്രം

യുഎന്‍ സംഘത്തിന്റേത് സാധാരണ ഗതിയിലുള്ള സന്ദര്‍ശനമാണെന്നും ജമാഅത്ത് ഉദ് ദവയ്ക്കോ ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിനോ വിലക്കേര്‍പ്പെടുത്തുന്നതിനോ വേണ്ടിയുള്ളതല്ലെന്നാണ് പാക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കയും യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഹാഫിസ് സയീദിനെ മുംബൈ സ്ഫോടനക്കേസില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി വരികയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യൂവെര്‍ട്ട് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സയീദിന്റെ പേര് യുഎന്നിന്റ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ന്യൂവെര്‍ട്ട് വ്യക്തമാക്കുന്നു.

 സയീദിന് വിലക്ക്!!

സയീദിന് വിലക്ക്!!

യുഎന്‍ സംഘം ജനുവരി 25, 26 ദിവസങ്ങളില്‍ രാജ്യം സന്ദര്‍ശിക്കാനിരിക്കെ ഹാഫിസ് സയീദിന് പരസ്യമായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് വിലക്കുണ്ട്. ഹാഫിസ് സയീദിന് പുറമേ അനുയായി അബ്ദുള്‍ റഹ്മാന്‍ മക്കിയ്ക്കും മറ്റ് ജമാഅത്ത് ഉദ് ദവ നേതാക്കള്‍ക്കും വിലക്കുണ്ട്. ജനുവരി 26വരെ ഏതെങ്കിലും ഭീകരസംഘടനയുടെ ബാനറിലോ ഭീകരനേതാക്കളുടെ നേതൃത്വത്തിലോ നടക്കാനിരിക്കുന്ന എല്ലാ പരിപാടികള്‍ക്കും പ്രാദേശിക ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

 പാകിസ്താന്‍ നിരീക്ഷണത്തില്‍

പാകിസ്താന്‍ നിരീക്ഷണത്തില്‍


ഇന്ത്യയും അമേരിക്കയും പാകിസ്താനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ നിരീക്ഷണത്തിലാണ് പാകിസ്താനുള്ളത്. എന്നാല്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉപരോധം പൂര്‍ണമായി ഏര്‍പ്പെടുത്തിയിട്ടില്ല. അമേരിക്കയും ആഗോളഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് ഹാഫിസ് സയീദ്.

 പ്രധാനമന്ത്രിയുടെ നിലപാട്

പ്രധാനമന്ത്രിയുടെ നിലപാട്

വ്യക്തികള്‍ക്കെതിരെ കേസുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുള്ളൂവെന്നായിരുന്നു ഹാഫിസ് സയീദിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പ്രമേയം ലംഘിച്ചെന്ന് ആരോപിച്ച് പത്ത് മാസത്തോളം പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയ ഹാഫിസ് സയീദിനെ മാസങ്ങള്‍ക്ക് മുമ്പ് മോചിപ്പിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

 ഇന്ത്യ തെളിവുകള്‍ നല്‍കിയില്ല!!

ഇന്ത്യ തെളിവുകള്‍ നല്‍കിയില്ല!!

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ ഇന്ത്യ പാകിസ്താന് തെളിവുകളൊന്നും കൈമാറിയില്ലെന്നാണ് കഴിഞ്ഞ നവംബറില്‍ ഷാഹിദ് ഖാന്‍ അബ്ബാസി ഉന്നയിച്ച അവകാശവാദം. മുംബൈ ഭീകരാക്രമണ കേസില്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യാത്ത പാക് നടപടിയ്ക്കെതിരെ ഇന്ത്യ നിരന്തരം രംഗത്തെുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാവുന്നത്.

English summary
As United States and India are increasingly mounting pressure on Pakistan to act against the mastermind behind the 26/11 attacks, Hafiz Saeed, the United Nations Security Council's sanctions monitoring team will visit Islamabad this week to assess Pakistan's compliance with the world bodys sanctions regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X