കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മാറ്റുമോ ചൈന; മോദി-ഷീ ജിന്‍പിങ് ഉച്ചകോടിയിലേക്ക് ആശങ്കയോടെ ഉറ്റുനോക്കി പാകിസ്താന്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും തമ്മില്‍ നടക്കുന്ന അനൗപചരിക കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി പാകിസ്താനും. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍ ചൈന പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച്ച നടക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കശ്മീര്‍ വിഷയത്തില്‍ ചൈന നിലപാട് മാറ്റുമോ എന്നതാണ് പാകിസ്താന്‍റെ ആശങ്ക.

മോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; കനത്ത സുരക്ഷയിൽ മഹാബലിപുരം, അതിർത്തി തർക്കം ചർച്ചയാകുംമോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; കനത്ത സുരക്ഷയിൽ മഹാബലിപുരം, അതിർത്തി തർക്കം ചർച്ചയാകും

ജമ്മുകശ്മീര്‍ പ്രശ്നം ഇന്ത്യയുടം പാകിസ്താനും തമ്മില്‍ സമാധാനപരമായി പരിഹരിക്കണമെന്നതാണ് ചൈനയുടെ പരമ്പരാഗത നിലപാട്. എന്നാല്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞ ഇന്ത്യയുടെ നടപടി ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാനുള്ള പാകിസ്താന്‍റെ ശ്രമത്തെ ചൈന പിന്തുണച്ചു. ബുധനാഴ്ച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല പ്രസ്താവനയായിരുന്നു ഷീ ജിന്‍പിങ് നടത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മോദിയുമായി മഹാബലിപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നത്.

imran

മഹാബലിപുരത്ത് വെച്ചുനടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടിയെക്കുറിച്ച് ചൈന പരാമര്‍ശിക്കുകയാണെങ്കില്‍ ഇക്കാര്യത്തിലുള്ള രാജ്യത്തിന്‍റെ പ്രഖ്യാപിത നിലപാട് മോദി ഷീ ജിന്‍പിങിന് മുന്നില്‍ ആവര്‍ത്തിക്കും. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തില്‍ മറ്റൊരു രാജ്യം അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോദി വ്യക്തമാക്കും.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് മേഖലക്ക് കേന്ദ്രഭരണപ്രദേശ പദവി നില്‍കുന്നതിന്‍ ഷീ ജിന്‍പിങ് എതിര്‍പ്പറയിച്ചാലും ഇത് തന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്. 2018 ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ വെച്ചയാരുന്നു മോദി-ഷി ജിന്‍പിങ് ആദ്യ അനൗപചാരിക ഉച്ചകോടി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവരും ഷിക്കൊപ്പം ചെന്നൈയില്‍ എത്തുന്നുണ്ട്.

English summary
Will Pakistan Rattled Over Modi-Xi Jinping Friendliness in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X