കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമലാ സീതാരാമന് പാക് പ്രതിരോധ മന്ത്രിയുടെ മറുപടി: ഇന്ത്യന്‍ നാണയത്തിൽ തന്നെ മറുപടി നല്‍കും

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിർമലാ സീതാരാമന് മറുപടിയുമായി പാക് പ്രതിരോധ മന്ത്രി. സ്വന്തം നാണയത്തിൽ ഇന്ത്യയ്ക്ക് വില നൽകുമെന്നാണ് പാക് പ്രതിരോധമന്ത്രിയുടെ പ്രതികരണം. സുന്‍ജ് വാന്‍ സൈനിക ക്യാമ്പിലും കരൺ നഗറിലെ സിആർപിഎഫ് ക്യാമ്പിലുമുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് നിർമല സീതാരാമൻ പാകിസ്താന് താക്കീത് നൽകിയത്. ഈ വിപത്തിന് പാകിസ്താൻ വില നൽകേണ്ടിവരുമെന്നായിരുന്നു ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം നിര്‍മലാ സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഹാഫിസ് സയീദിനെ മണിച്ചിത്ര താഴിട്ട് പൂട്ടും!! ജമാഅത്ത് ഉദ് ദവയ്ക്കും ഇന്‍സാനിയത്തിനും പാക് വിലക്ക്!!ഹാഫിസ് സയീദിനെ മണിച്ചിത്ര താഴിട്ട് പൂട്ടും!! ജമാഅത്ത് ഉദ് ദവയ്ക്കും ഇന്‍സാനിയത്തിനും പാക് വിലക്ക്!!

ട്വീറ്റിലാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയ്ക്ക് പ്രതികരണവുമായി പാക് മന്ത്രി രംഗത്തെത്തിയത്. ശനിയാഴ്ച സുൻജ് വാനിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരുൾപ്പെടെ ആറ് പേരും കശ്മീരിലെ കരൺ നഗറിൽ ഒരു സിആർപിഎഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. ഇതോടെയാണ് നിർമല സീതാരാമൻ ജമ്മുകശ്മീരിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയത്.

ഇന്ത്യന്‍ നാണയത്തിൽ തന്നെ മറുപടി

ഇന്ത്യന്‍ നാണയത്തിൽ തന്നെ മറുപടി


ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് വിപത്തിനും ഇന്ത്യന്‍ നാണയത്തിൽ തന്നെ പാകിസ്താൻ വിലനൽകുമെന്നും പാക് പ്രതിരോധ മന്ത്രി ട്വീറ്റിൽ‍ കുറിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള മിഥ്യാധാരണയ്ക്കും, വിപത്തിനും അതേ രീതിയൽ മറുപടി നല്‍‍കുമെന്നും പാക് പ്രതിരോധ മന്ത്രി ട്വീറ്റിൽ‍ ചൂണ്ടിക്കാണിക്കുന്നു. സാധൂകരിക്കാനാവാത്ത തെളിവുകളില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുന്ന ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും പാക് മന്ത്രി താക്കീത് നൽകുന്നു.

 ജാദവ് ജീവിക്കുന്ന തെളിവ്

ജാദവ് ജീവിക്കുന്ന തെളിവ്

പാകിസ്താനെതിരെ ഇന്ത്യ നടത്തിവരുന്നന ചാരപ്രവൃത്തികള്‍ക്ക് ഇന്ത്യ മറുപടി നൽകണമെന്നും മന്ത്രി ട്വീറ്റിൽ ആവശ്യപ്പെടുന്നു. ലോകത്തിന് മുമ്പിൽ ജീവിക്കുന്ന തെളിവാണ് കുൽഭൂഷണ്‍ യാദവെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖുറം ദസ്താഗിർ‍ ആരോപിക്കുന്നു. സുന്‍ജ് വാനിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരാണെന്നും ഭീകരെ പിന്തുണച്ച പാകിസ്താൻ ഈ വിപത്തിന് വില നൽകണമെന്നുമായിരുന്നു നിർമല സീതാരാമൻ വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാണിച്ചത്.

 സംഝോത എക്സ്പ്രസ്

സംഝോത എക്സ്പ്രസ്


സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ മരിച്ച 42പാകിസ്താനികൾക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്നും ഖുറം ചൂണ്ടിക്കാണിക്കുന്നു. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷവും കൊല്ലപ്പെട്ടവർക്ക് നീതി ലഭിച്ചിട്ടില്ലെന്നും പാക് മന്ത്രി കൂട്ടിച്ചേർക്കുന്നു. ഇന്ത്യ- പാക് മേഖലയിലെ സമാധാനം ഇല്ലാതാക്കുന്നത് ഇന്ത്യയാണെന്നും നിരുത്തരവാദിത്തപരമായ പ്രസ്താവനകളാണ് ഇന്ത്യയിൽ‍ നിന്ന് ഉണ്ടാകുന്നതെന്നും പാകിസ്താന്‍ ആരോപിക്കുന്നു.

പിന്നിൽ ഭീകരസംഘടയെന്ന്

പിന്നിൽ ഭീകരസംഘടയെന്ന്

സുൻജ് വാൻ, കരണ്‍ നഗർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആണെന്നും നിർമലാ സീതാരാമൻ ആരോപിക്കുന്നു. സുൻജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നിൽ അതിർത്തി കടന്നെത്തിയവരാണെന്നും ഈ വിപത്തിന് പാകിസ്താൻ വില നൽകേണ്ടിവരുമെന്നുമാണ് നിര്‍മല സീതാരാമൻ‍ നൽകിയ താക്കീത്. ജമ്മു കശ്മീരിലെത്തിയ നിർമലാ സീതാരാമൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായും കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയത്. സുൻജ് വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് പ്രദേശവാസികളിൽ നിന്ന് പിന്തുണ ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

 ആരോപണം ശ്രദ്ധതിരിക്കാനെന്ന് പാകിസ്താൻ

ആരോപണം ശ്രദ്ധതിരിക്കാനെന്ന് പാകിസ്താൻ

ജമ്മു കശ്മീരിൽ ഇന്ത്യ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. നിയന്ത്രണ രേഖയിൽ ഏതെങ്കിലും തരത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിനും പാക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ച പാകിസ്താൻ ഭൗതിക സഹായം നൽകിയെന്ന വാദങ്ങൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

English summary
"Any Indian aggression, strategic miscalculation, or misadventure regardless of its scale, mode, or location will not go unpunished and shall be met with an equal and proportionate response. We will defend robustly every inch of Pakistan's soil. Instead of the knee-jerk reaction of blaming Pakistan without substantiation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X