Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ വാര്‍ത്ത അവതാരകയോട് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തി യുവ വ്യവസായി, യെസ് ഓര്‍ നോ?

റിയാദ്: സൗദി അറേബ്യയിലെ സുന്ദരിയായ വാര്‍ത്ത അവതാരകയ്ക്ക് വേറിട്ടൊരു വിവാഹാലോചന. ഇറാനില്‍ നിന്നാണ് കല്യാണാലോചന എത്തുന്നത്. അവതാരകയുടെ മറുപടി എന്താകും എന്നറിയാനുള്ള ആകാഷയിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം. ഇനി കാര്യമെന്താണെന്ന് വിശദമായി പറയാം.

സൗദി എംബിസി ചാനല്‍ വണ്‍-ലെ വാര്‍ത്ത അവതാരകയാണ് 38കാരിയായ ലൂജെയ്ന്‍ ഒമ്രാന്‍. 38കാരിയാണെങ്കിലും ലൂജെയ്‌ന്റെ സൗന്ദര്യം ഇപ്പോഴും അവരെ ചാനലിലെ ടോപ്പ് അവതാരകമാരില്‍ ഒരാളാക്കി നിര്‍ത്തുന്നു.ആരാധകര്‍ക്കും കുറവില്ല. അടുത്തിടെയാണ് ലൂജെയ്‌ന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വേറിട്ടൊരു വിവാഹ അഭ്യര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്.

Lujein

ഇറാനിലെ വസ്ത്ര വ്യാപാരിയായ ഹംസ എന്നയാളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ലൂജെയ്‌നെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും സമ്മതം മൂളിയാല്‍ ഉടന്‍ തന്നെ മാതാപിതാക്കളോടൊപ്പം ഇറാനില്‍ നിന്നും സൗദിയില്‍ എത്തുമെന്നും വ്യാപാരി പറയുന്നു.

ഇത്തരത്തിലൊരു വിവാഹഭ്യര്‍ത്ഥന തനിയ്ക്ക് ലഭിച്ചതില്‍ ലൂജെയ്ന്‍ ഞെട്ടലിലാണ്. ഹംസ ഇപ്പോഴും ലൂജെയ്‌ന്റെ മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണ്. പക്ഷേ മറുപടി ഇതുവരേയും നല്‍കിയിട്ടില്ല. ആ മറുപടി എന്തായാലും ലൂജെയന്റെ പോപ്പുലാരിറ്റി പിന്നേയും കൂടി എന്നു പറഞ്ഞാല്‍ മതിയല്ലോ. എംബിസിയില്‍ എത്തുന്നതിന് മുമ്പ് ബഹ്‌റിന്‍ ടിവിയില്‍ അവതാരകയായിരുന്നു ലൂജെയ്ന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+