ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ അവതാരകന്റെ മുഖത്തടിച്ചതില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്
ലണ്ടന്‍: ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചതില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ദേഷ്യം പിടിപ്പിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ തന്റെ വൈകാരിക പ്രസംഗത്തില്‍, കണ്ണീരോടെ വില്‍ സ്മിത്ത് ക്ഷമാപണം നടത്തി. ക്രിസ് റോക്കിനോട് നേരിട്ട് അല്ലെങ്കിലും എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ഞാന്‍ മാപ്പ് പറയണം അദ്ദേഹം പറഞ്ഞു.
കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ് വില്യംസിനെക്കുറിച്ച് അവര്‍ പറഞ്ഞത് പോലെ ഞാന്‍ ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും, വില്‍ സ്മിത്ത് പറഞ്ഞു. 'എന്റെ ജീവിതത്തില്‍ ആളുകളെ സ്നേഹിക്കാനും ആളുകളെ സംരക്ഷിക്കാനും എന്റെ ആളുകള്‍ക്ക് ഒരു നദിയാകാനും ഞാന്‍ ആഗ്രഹിക്കുപന്നു. ഞങ്ങള്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം, നിങ്ങള്‍ക്ക് അധിക്ഷേപങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയണം.

ആളുകള്‍ നിങ്ങളെക്കുറിച്ച് ഭ്രാന്തമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ഇവിടെ നിങ്ങളെ അനാദരിക്കുന്ന ആളുകളെയും അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ പുഞ്ചിരിക്കുകയും അത് ശരിയാണെന്ന് നടിക്കുകയും വേണം, വില്‍ സ്മിത്ത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ക്രിസ് റോക്കുമായുള്ള വഴക്കിന് ശേഷം ഇടവേളയില്‍ മികച്ച നടനുള്ള നോമിനേഷനില്‍ ഉണ്ടായിരുന്ന ഡെന്‍സല്‍ വാഷിംഗ്ടണ്‍ തന്നോട് പറഞ്ഞതും വില്‍ സ്മിത്ത് വെളിപ്പെടുത്തി. 'നന്ദി, ഡീ. കുറച്ച് മിനിറ്റ് മുമ്പ് ഡെന്‍സല്‍ പറഞ്ഞു.
'നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിമിഷത്തില്‍, ജാഗ്രത പാലിക്കുക, അപ്പോഴാണ് പിശാചുക്കള്‍ നിങ്ങള്‍ക്ക് വേണ്ടി എത്തുന്നത്, വില്‍ സ്മിത്ത് പറഞ്ഞു. ജാഡ പിങ്കറ്റ് തല മൊട്ടയടിച്ചതിനെ കുറിച്ച് പറഞ്ഞ് അധിക്ഷേപിച്ചായിരുന്നു ക്രിസ് ജോക്ക് സംസാരിച്ചത്. 94-ാ മത് ഓസ്കാര്‍ അവാര്‍ഡുകള്‍ ഇന്ന് രാവിലെയോടെയാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള ഓസ്കാര്‍ വില്‍ സ്മിത്താണ് നേടിയത്. അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് വില്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റിനെക്കുറിച്ച് ക്രിസ് റോക്ക് തമാശരൂപേണ വിദ്വേഷ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് ക്രിസ് ജോക്കിനെ വേദിയില്‍ വെച്ച് അടിക്കുകയായിരുന്നു.
അതേസമയം സിയാന് ഹെഡര്‍ സംവിധാനം ചെയ്ത കോഡ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. ജസീക്ക ചസ്റ്റനാണ് (ദ ഐയ്സ് ഓഫ് ടമ്മി ഫായേ) മികച്ച നടി. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ദ പവര്‍ ഡോഗിന്റെ സംവിധായിക ജെയിന് കാമ്പയിന് നേടി. റിച്ചാര്‍ഡിലെ അഭിനയത്തിനാണ് വില്‍ സ്മിത്ത് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications