Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്; നടി ജെസീക്ക ചസ്റ്റൈന്‍

ദില്ലി; മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് നടന് പുരസ്കരാം. ജെസീക്ക ചസ്റ്റൈന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. പവര്‍ ഓഉ് ദി ഡോഗ് ഒരുക്കിയ ജെയന്‍ കാംപിയന്‍ മികച്ച സംവിധായകന്‍.

 will-smith-1539262742-16484

ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഒരുക്കിയ ചിത്രമാണ് കിങ് റിച്ചഡ്. ഇതിൽ റിച്ചാഡ് വില്യംസ് എന്ന കാഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയ ജെസീക്ക ചസ്റ്റെയിന് ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അം​ഗീകാരം ലഭിച്ചത്.

ഓസ്കാറിൽ മികച്ച ചിത്രമായി കോഡ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സിയാൻ ഹെഡർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് മികച്ച തിരക്കഥ, സഹനടൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. 2014-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ 'ലാ ഫെമിലി ബെലിയർ-ന്റെ ഇംഗ്ലീഷ് റീമേക്കാണ് കോഡ. ബധിര കുടംബത്തിൽ കേൾവി ശക്തിയുള്ള ഏക അംഗമായ റൂബി റോസിയുടെ (എമിലിയ ജോൺസ് ) ജീവിതമാണ് സിനിമ പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ എല്ലാവരും ബധിരരായിരുന്നു.

ചിത്രത്തിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ബധിരനായ ആദ്യ താരം കൂടിയാണ് ട്രോയ് കോ്ട്സർ.വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ട്രാൻസ്ജെൻഡർ താരം കൂടിയാണ് അരിയാന.

അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീതം,,സൗണ്ട്, ചിത്രസംയോജനം,പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രഹണം,വിഷ്വല്‍ എഫക്ട് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്.

മറ്റ് പുരസ്കാരങ്ങൾ

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം: ഡ്രൈവ് മൈ കാർ (ജപ്പാൻ)

ആനിമേറ്റഡ് ഫീച്ചർ ഫിലിം: എൻകാന്റോ

മികച്ച ഡോക്യുമെന്ററി ഫീച്ചർ: സമ്മർ ഓഫ് സോൾ

മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട്: ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോൾ

മികച്ച ആനിമേറ്റഡ് ഷോർട്ട്: ദി വിൻഡ്ഷീൽഡ് വൈപ്പർ

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് സബ്ജക്ട്: ദി ലോംഗ് ഗുഡ്‌ബൈ

മികച്ച വസ്ത്രാലങ്കാരം: ക്രൂല്ല

മികച്ച മേക്കപ്പ്: ദ ഐസ് ഓഫ് ടാമി ഫെയ്

Recommended Video

cmsvideo
    OSCAR 2022: മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസിക്ക | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+