കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി; അ‍ഞ്ചാം തവണയും ജാമ്യാപേക്ഷ തള്ളി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യവസായി നീരവ് മോദി. ജാമ്യാപേക്ഷ പരിഗണിക്കവെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് നീരവ് മോദി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതേസമയം, നീരവിന്‍റെ ജാമ്യാപേക്ഷ അഞ്ചാം തവണയും കോടതി തള്ളി.

താന്‍ കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ചികിത്സ തേടാന്‍ ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. തൊടുന്യായങ്ങള്‍ നിരത്തി ശിക്ഷയില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി തുടര്‍ച്ചയായ അഞ്ചാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.

 neerav

വീട്ടുതടങ്കലില്‍ കഴിയാനും ജാമ്യത്തിനായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു. മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.

ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥക്കാരെ സ്വാധീനിച്ച് 13400 കോടി രൂപ വായ്പയെടുക്കുകയും പിന്നീട് തിരിച്ചടക്കാതെ പറ്റിച്ചെന്നുമാണ് നീരവ് മോദിക്കെതിരേയുള്ള കേസ്. തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് തന്നെ നീരവ് മോദിയും അമ്മാവനും കൂട്ടുപ്രതിയുമായ മെഹുല്‍ ചോസ്കിയും രാജ്യം വിടുകയായിരുന്നു. ലണ്ടനിലേക്ക് കടന്ന നീരവ് മോദി 2018 മാര്‍ച്ചിലാണ് അറസ്സിലാവുന്നത്.

ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമായിരുന്നു അറസ്റ്റ്. ഓഗസ്റ്റ് 2018-ലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടൻ കോടതിയ്ക്ക് മുമ്പാകെ വെച്ചത്. വാണ്ട്സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്

English summary
Will suicide if hand over me to India says Neerav Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X