ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തുന്നത് മുസ്ലീമായാലും നടപടിയെടുക്കുമെന്ന് നവാസ് ഷെരീഫ്
കറാച്ചി: ഹിന്ദുക്കള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങള്‍ക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് നവാസ് ഷെരീഫ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദുക്കള്‍ അനുഭവിക്കുന്ന നീതിനിഷേധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്കെതിരെ അക്രമം നടത്തുന്നത് മുസ്ലീം ആയാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമത്തില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നവാസ് ഷെരീഫ് ഇങ്ങനെ പ്രതികരിച്ചത്.

ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായി രാജ്യത്ത് നീതിനടപ്പാക്കേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിയെന്ന നിലയില്‍ തനിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞു. എല്ലാവരും തനിക്ക് ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങള്‍ ഏതു മാര്‍ഗത്തിലൂടെയും തടയാന്‍ ശ്രമിക്കുമെന്നും നവാസ് വ്യക്തമാക്കി. ദുര്‍ബലര്‍ക്കൊപ്പം നില്‍ക്കാനാണ് എന്റെ മതം പഠിപ്പിച്ചത്.
രാജ്യത്തെ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലടിച്ച് പിരിയുകയല്ല വേണ്ടത്. ഇരവരും ഒരുമിച്ച് സന്തോഷം പങ്കുവയ്ക്കണമെന്നും നവാസ് ഷെരീഫ് പറഞ്ഞു. എല്ലാ മതവിഭാഗങ്ങള്‍ക്കും രാജ്യത്ത് തുല്യപരിഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications