'യുക്രൈൻ യുദ്ധം അവസാനിക്കുമോ?'; പുടിനെ ഫോണിൽ വിളിച്ച് ട്രംപ്..സംസാരിച്ചത് 2 മണിക്കൂറോളം
ജിദ്ദയിലെ സമാധാന ചർച്ച കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്കിപ്പുറം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും ഫോണിൽ സംസാരിച്ച് കഴിഞ്ഞുവെന്നും ഇപ്പോഴും സംസാരം തുടരുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
യുക്രൈന്റെ ഏതൊക്കെ ഭാഗങ്ങൾ റഷ്യക്ക് നിലനിർത്താൻ സാധിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുടിനുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല യുക്രൈന്റെ വിഭവങ്ങൾ റഷ്യക്കും യുഎസിനും ഇടയിൽ വിഭജിക്കുന്നത് സംബന്ധിച്ചും ഇതിനോടകം തന്നെ ഇരുരാജ്യങ്ങളും ചർച്ച തുടങ്ങിയിരുന്നു.യുക്രൈന്റെ കൂടുതൽ പ്രദേശങ്ങൾ നിലനിർത്താൻ റഷ്യയെ ട്രംപ് അനുവദിക്കുമോയെന്നതാണ് യൂറോപ്യൻ രാജ്യങ്ങൽ പ്രധാനമായും ഉയർത്തുന്ന ഭീഷണി. മാത്രമല്ല പല കാര്യങ്ങളും യുക്രൈനുമായി കൂടിയാലോചിക്കുന്നില്ലെന്ന കാര്യത്തിലും യൂറോപ് ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ അടിയന്തര വെടിനിർത്തൽ എന്ന യുഎസ് നിർദേശം അംഗീകരിക്കാൻ ഒരുക്കമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. 'യു എസ് നിർദേശം ഞങ്ങൾ അംഗീകരിക്കുകയാണ്. പോസിറ്റീവായാണ് ഞങ്ങൽ ഇതിനെ കാണുന്നത്. ഇത്തരത്തിലുള്ള ഏത് നീക്കത്തിനും ഞങ്ങൾ തയ്യറാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് റഷ്യക്ക് മേൽ സമർദ്ദം ചെലുത്തണം. റഷ്യയും കൂടി വെടി നിർത്തൽ അംഗീകരിച്ചാൽ ഇപ്പോൾ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും', എന്നായിരുന്നു സെലൻസ്കി പ്രതികരിച്ചത്.
എന്നാൽ കടുത്ത ഉപാധികളാണ് പുടിൻ മുന്നോട്ട് വെച്ചിരിക്കുന്നത്. 'യു എസ് നിർദേശം ഞങ്ങൾ അംഗീകരിക്കുകയാണ്. പോസിറ്റീവായാണ് ഞങ്ങൽ ഇതിനെ കാണുന്നത്. ഇത്തരത്തിലുള്ള ഏത് നീക്കത്തിനും ഞങ്ങൾ തയ്യറാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് റഷ്യക്ക് മേൽ സമർദ്ദം ചെലുത്തണം. റഷ്യയും കൂടി വെടി നിർത്തൽ അംഗീകരിച്ചാൽ ഇപ്പോൾ തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും', എന്നായിരുന്നു സെലൻസ്കി വ്യക്തമാക്കിയത്.
എന്നാൽ ശക്തമായ ഉപാധികളാണ് റഷ്യ മുന്നോട്ട് വെയ്ക്കുന്നത്.
യുക്രൈന് നാറ്റോ അംഗത്വം നൽകരുത്, വിദേശ സൈന്യത്തെ വിന്യസിക്കില്ലെന്ന ഉറപ്പ് നൽകണം, ക്രിമിയ അടക്കം നാല് പ്രവിശ്യകൾ റഷ്യയുടേതാണെന്ന് അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് റഷ്യ ഉയർത്തുന്നത്. അതേസമയം ഇത്തരം ഉപാധികൾ പാടെ തള്ളുകയാണ് യുക്രൈൻ. റഷ്യ നീരുപാദികം വെടിനിർത്തൽ അംഗീകരിക്കണമെന്നാണ് യുക്രൈൻ ആവർത്തിക്കുന്നത്.












Click it and Unblock the Notifications