നവംബര്‍ 19ന് എന്ത് സംഭവിക്കും!! ഉത്തരവുമായി ശാസ്ത്രജ്ഞര്‍, നിബിറു നാശം വിതയ്ക്കുുമോ ആശങ്ക മാത്രം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നവംബര്‍ 19ന് ശക്തമായ ഭൂചലനമുണ്ടാകുമെന്നും ലോകം അവസാനിക്കുമെന്നുമായിരുന്നു ലോകാവസാനത്തെക്കുറിച്ച് ഏറ്റവും അവസാനം പുറത്തുവന്ന പ്രവചനം. നിബിറു എന്ന ചെറു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തില്‍ ഭൂമി ഇല്ലാതാകുമെന്നായിരുന്നു ചില ശാസ്ത്രജ്ഞര്‍ നല്‍കിയ മുന്നറിയിപ്പ്. സെപ്തംബര്‍ 23ന് നിബിറു ഭൂമിയുമായി കൂട്ടിയിടിക്കുമെന്നായിരുന്നു പ്രവചനം. നവംബര്‍ 19ന് നിബിറു എന്ന ചെറുഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്നും അത് ഭൂമിയുടെ നാശത്തിന് വഴിവെയ്ക്കുമെന്നാണ് ഗവേഷകരെ ഉദ്ധരിച്ച് പ്ലാനെറ്റ് എക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സെപ്റ്റംബര്‍ 23 ന് നിബിറു എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന്‍റെ ആഘാതത്തില്‍ കടലിലെ ഏതാനും ചില ജീവജാലങ്ങളൊഴിച്ച് മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നുമായിരുന്നു പ്രഖ്യാപനം.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!! കണ്ണുരുട്ടി എസ്ബിഐ, അവസാന തിയ്യതി!

ക്രിസ്ത്യന്‍ ന്യൂമറോളജിസ്റ്റായിരുന്ന മേയ് ഡേയാണ് സെപ്തംബര്‍ 23 ന് നിബിറു ​എന്ന സാങ്കല്‍പ്പിക ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും ദുരന്തത്തിന് വഴിവെയ്ക്കുമെന്നും പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച അവകാശവാദങ്ങളും അഭ്യൂഹങ്ങളും പൊളിച്ചുകൊണ്ട് നാസ ശാസ്ത്രജ്ഞന്‍ ഡേവിഡ് മോറിസ് രംഗത്തെത്തിയിട്ടുണ്ട്. നിബിറുവിന്‍റെ സാന്നിധ്യം കൊണ്ടാണ് അടുത്തകാലത്തായി അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളും ഭൂചലനങ്ങളും വര്‍ധിച്ചിട്ടുള്ളതെന്നാണ് ബിലീവേഴ്സിന്‍റെ അവകാശവാദം.

 നിബിറു കെട്ടുകഥ മാത്രം

നിബിറു കെട്ടുകഥ മാത്രം

സൗരയൂധത്തിനുള്ളിലേയ്ക്ക് എന്ത് വസ്തുു പ്രവേശിക്കുകയാണെങ്കിലും ഓരോ ഗ്രഹങ്ങളുടേയും അച്ചുതണ്ടിനെ ഉലയ്ക്കുമെന്നും മോറിസ് ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ അടുത്തേയ്ക്ക് ഇത്തരമൊരു ഗ്രഹം വരുന്നത് നേരത്തെ കണ്ടെത്താന്‍ കഴിയുമെന്നും മോറിസ് പറയുന്നു.
നിബിറു സൗരയൂധത്തിലേയ്ക്ക് പ്രവേശിച്ചാല്‍ എന്തുസംഭവിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മോറിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചന്ദ്രന്‍ തള്ളിമാറ്റപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുന്ന മോറിസ് നിബിറുവിന്‍റെ വരവിനെ പാടേ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

 പ്ലാനറ്റ് വാദങ്ങള്‍ തെറ്റോ

പ്ലാനറ്റ് വാദങ്ങള്‍ തെറ്റോ

നിബിറു എന്ന ചെറു ഗ്രഹം ഭൂമിയില്‍ വന്നിടിക്കുമെന്നും ഇടിയുടെ ആഘാത്തില്‍ ഭൂമിയില്‍ വന്‍ ദുരന്തം സംഭവിക്കുമെന്നുമാണ് പ്ലാനറ്റ് എക്സ് ശാസ്ത്രജ്ഞരുടെ പ്രവചനം. 2017 നവംബര്‍ 19 ന് ഇത് സംഭവിക്കുന്നതോടെ ലോകം അവസാനിക്കുമെന്നും പ്ലാനറ്റ് എക്സ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. തെരാല്‍ ക്രോഫ്റ്റാണ് ഇത്തരത്തിലൊരു ഗൂഡാലോചനാ സിദ്ധാന്തത്തിന് പിന്നിലെന്നാണ് എക്സ്പ്രസ്. കോ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹമാണ് തന്‍റെ സ്യൂഡോസയിന്‍റിഫിക് ഗവേഷണം പ്ലാനെറ്റ് എക്സ് ന്യൂസ് ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നത്. ഇതിന് പുറമേ ബ്ലോഗിലും യൂട്യൂബ് ചാനലിലും ക്രോഫ്റ്റ് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നിബിറുവിന്‍റെ ഗുരുത്വാകര്‍ഷണ ഫലമായി ലോകത്ത് നിരവധി ഭൂചലനങ്ങളും അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളും​ ഉണ്ടാകുമെന്നും ക്രോഫ്റ്റ് പ്രവചിച്ചിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേ തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്രോഫ്റ്റ് ഇത്തരം പ്രവചനങ്ങള്‍ നടത്തിയത്. ഭൂഗോളത്തിന്‍റെ 3ഡി മാതൃക തയ്യാറാക്കി പസഫിക് സമുദ്രത്തിലും ഈസ്റ്റ് ഏഷ്യയിലും മെക്സിക്കോയുടെ പശ്ചിമ തീരത്തും ഭൂചലനങ്ങളുണ്ടാകുന്നതും ക്രോഫ്റ്റ് വിശദീകരിക്കുകയും ചെയ്തിരുന്നു.

 തെളിവുകളെവിടെ

തെളിവുകളെവിടെ

നിബിറു എന്ന ചെറുഗ്രഹം നിലനില്‍ക്കുന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്ന് നാസയിലെ മുന്‍ നിര ശാസ്ത്രജ്ഞനായ ഡേവിഡ് മോറിസ് വ്യക്തമാക്കിയിട്ടുണ്ട്. നിബിറുവിന്‍ഫെ ചിത്രങ്ങളോ സാന്നിധ്യമോ എവിടെയും രേഖപ്പെടുത്താനും ഇക്കാലയളവിനുള്ളില്‍ സാധിച്ചിട്ടില്ല. നിബിറു എന്ന ഒരു ഗ്രഹം നിലവിലില്ലെന്നും ഇത് ഭൂമിയ്ക്ക് ഭീഷണിയാവില്ലെന്നും ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും മോറിസ് ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു ഗ്രഹം വളരെ തെളിച്ചമുള്ളതായിരിക്കുമെന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞു

ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞുനിബിറു ​എന്ന ഗ്രഹം നിലനില്‍ക്കുന്നുവെന്നും ഭൂമിയുടെ നാശത്തിന് വഴിവെക്കുമെന്നുമുള്ള ആശയങ്ങളെ പരിഹസിച്ച് ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകനും ജ്യോതി ശാസ്തജ്ഞനുമായ ജോന്നാതന്‍ മക്ഡോവല്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മണ്ടത്തരങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ജോന്നാതനെ ഉദ്ധരിച്ച് എക്സ്പ്രസ്. കോ. യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 19ന് സംഭവിക്കുന്നത്

നവംബര്‍ 19ന് സംഭവിക്കുന്നത്


നവംബര്‍ 19ന് നിബിറു ഭൂമിയില്‍ വന്നിടിക്കുന്നതോടെ ഭൂമിയുടെ 50 ശതമാനത്തോളം തുടച്ചുനീക്കപ്പെടുമെന്നും പ്ലാനറ്റ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഇതേ ദിവസം ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നും ബ്രിട്ടനിലും യൂറോപ്പിലും ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നും പ്രചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിബിറു എന്നത് ഒരു ഗ്രഹമാണ്. സെംപ്റ്റംബര്‍ 23 ന് ഭൂമിയില്‍ നിബിറു വന്നിടിക്കുമെന്നും വന്‍ വായു പ്രകമ്പനത്തിന് ഇടയാകുമെന്നാണ് പ്രവചനം. ഇതേത്തുടര്‍ന്ന് കടല്‍വെള്ളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങുമെന്നും ഭൂമി അടിമുടി കീഴ്മേല്‍ മറിയുമെന്നുാമണ് പ്രവചനം.

 എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

ഇവാഞ്ചലിക്കല്‍ സഭ ഒരു ലോകാവസാന മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 33 എന്ന നമ്പറിന് ബൈബിളില്‍ പ്രത്യേകം സ്ഥാനം ഉണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സു വരെയാണ്. ജൂതന്‍മാരുടെ ദൈവമായ എലോഹിമിനെക്കുറിച്ച് ബൈബിളില്‍ 33 തവണ പ്രതിപാദിച്ചിട്ടുണ്ട്. ഈ സൂചനകളെ ജ്യോതിശാസ്ത്രത്തിന്റെ സഹായത്തോടെ അപഗ്രഥിച്ചാണ് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന നിഗമനത്തില്‍ എത്തിയതെന്ന് ക്രിസ്ത്യന്‍ സംഖ്യാ ശാസ്ത്രജ്ഞനായ ഡേവിസ് മെയ്‌ഡെ പറയുന്നു. ആഗസ്റ്റ് 21 ന് അമേരിക്കയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുകയും അമേരിക്ക ഇരുട്ടിലാകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കൃത്യം 33 ദിവസങ്ങക്കു ശേഷം, അതായത് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്നാണ്

 എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

എന്തുകൊണ്ട് സെപ്റ്റംബര്‍ 23..?

ഇവാഞ്ചലിക്കല്‍ സഭ ഒരു ലോകാവസാന മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. 33 എന്ന നമ്പറിന് ബൈബിളില്‍ പ്രത്യേകം സ്ഥാനം ഉണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സു വരെയാണ്. ജൂതന്‍മാരുടെ ദൈവമായ എലോഹിമിനെക്കുറിച്ച് ബൈബിളില്‍ 33 തവണ പ്രതിപാദിച്ചിട്ടുണ്ട്. ഈ സൂചനകളെ ജ്യോതിശാസ്ത്രത്തിന്റെ സഹായത്തോടെ അപഗ്രഥിച്ചാണ് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്ന നിഗമനത്തില്‍ എത്തിയതെന്ന് ക്രിസ്ത്യന്‍ സംഖ്യാ ശാസ്ത്രജ്ഞനായ ഡേവിസ് മെയ്‌ഡെ പറയുന്നു. ആഗസ്റ്റ് 21 ന് അമേരിക്കയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുകയും അമേരിക്ക ഇരുട്ടിലാകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കൃത്യം 33 ദിവസങ്ങക്കു ശേഷം, അതായത് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കുമെന്നാണ് ഡേവിസ് മെയ്‌ഡെ പറയുന്നത്.

 നാശം ഘട്ടംഘട്ടമായി മാത്രം

നാശം ഘട്ടംഘട്ടമായി മാത്രം

സെപ്തംബര്‍ 23 ന് ലോകം പൂര്‍ണ്ണമായും നശിക്കില്ല എന്നാണ് ഡേവിസ് മെയ്‌ഡെ പറയുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ലോകം ഇല്ലാതാകുക. സെപ്റ്റംബര്‍ 23 മുതല്‍ ലോകാവസാന ഘട്ടങ്ങള്‍ ആരംഭിക്കുമെന്നും ഭൂമി നമ്മള്‍ കണ്ടതു പോലെ ആയിരിക്കില്ലെന്നും ഡേവിഡ് പറയുന്നു. ഡേവിസ് മെയ്‌ഡെയുടെ പ്രവചനങ്ങള്‍ ശുദ്ധ അസംബംന്ധം ആണെന്നാണ് ഭൂരിഭാഗം വരുന്ന ക്രിസ്തീയ സമൂഹവും ശാസ്ത്രലോകവും വിശേഷിപ്പിക്കുന്നത്. ക്രിസ്തുമതത്തില്‍ സംഖ്യാശാസ്ത്രമേ ഇല്ലെന്ന് ക്രിസ്ത്യന്‍ പുരോഹിതനായ എഡ് ടെസ്റ്റര്‍ പറയുന്നു. പ്രവചനത്തിന് യാതൊരു അടിത്തറയുമില്ലെന്ന് നാസയും പറയുന്നു.

കടല്‍ജീവികള്‍ മാത്രം

കടല്‍ജീവികള്‍ മാത്രം

അവശേഷിക്കും അതിഭീമാകാരമായ പ്രകമ്പനത്തിനു ശേഷം കടലിലെ ഏതാനും ജീവികള്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും പ്രവചനത്തില്‍ പറയുന്നു. മനുഷ്യരും ഭൂമിയിലെ മറ്റു ജീവജാലങ്ങളും സെപ്റ്റംബര്‍ 23 ലെ ലോകാവസാനത്തില്‍ ഇല്ലാതാകുമെന്നും പ്രവചനം പറയുന്നു. നിബിറു എന്ന ഗ്രഹം ഇല്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് 100 ശതമാനം ഉറപ്പാണ്. സെപ്തംര്‍ 23 ന് ലോകം അവസാനിക്കില്ലെന്നും ഗവേഷകര്‍ ഉറപ്പും നല്‍കിയിരുന്നു. ഇവ വെറും പറ്റിക്കല്‍ കഥകളാണെന്ന് നാസയും പറയുന്നു. ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകാവസാന കഥയാണെന്നും യാതൊരു അടിത്തറയുമില്ലെന്നുമാണ് ശാസ്ത്രം പറയുന്നത്.

മലയാളിയും ഞെട്ടിച്ചു

മലയാളിയും ഞെട്ടിച്ചു


2017 ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനമുണ്ടാകുകമെന്നാണ് മലയാളിയായ ഫിസിക്സ് പ്രൊഫസര്‍ ബാബു കളയിലിന്‍റെ പ്രവചനം. ബികെ റിസര്‍ച്ച് അസോസിയേഷന്‍റെ ലെറ്റര്‍ ഹെഡില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്പോമുകളില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന സുനാമി ഇന്ത്യയുള്‍പ്പെടെ 11 രാഷ്ട്രങ്ങളെ ബാധിക്കുമെന്നും 120-180 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ശീഷ്മ കാറ്റുകള്‍ തീരപ്രദേശത്തെ തകര്‍ക്കുമെന്നും കത്തില്‍ പ്രൊഫസര്‍ അവകാശപ്പെടുന്നു. 2017 ആഗസ്റ്റ് 20 നായിരുന്നു ഫിസിക്സ് പ്രൊഫസറുടെ പ്രവചനം പുറത്തുവരുന്നത്

 ശുദ്ധമണ്ടത്തരമെന്ന് ശാസ്ത്രജ്ഞര്‍

ശുദ്ധമണ്ടത്തരമെന്ന് ശാസ്ത്രജ്ഞര്‍

കേരളത്തില്‍ നിന്നുള്ള ഫിസിക്സ് പ്രൊഫസറുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയിലെ ഡോ. വിനീത് ഗലൗട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അവകാശ വാദങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും വിനീത് ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് തന്‍റെ വകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍‌ നടത്തിയേക്കും. പ്രമുഖ സയന്‍സ് ജേണലിസ്റ്റ് പല്ലവ ബഗ്ലയും പ്രൊഫസറുടെ വാദം തള്ളിക്കളഞ്ഞു.

English summary
If doomsday conspiracy theorists were to be believed, Planet X — also known as Nibiru — is likely to trigger a series of apocalyptic earthquakes on November 19 which will lead to the destruction of our planet.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്