കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍.... പക്ഷേ....

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍ | Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ
വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ താല്‍പര്യമുണ്ടെന്നും പാകിസ്താന്‍ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെടുമെന്നും പിടികൂടിയ പൈലറ്റിന്റെ
മോചനം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ വ്യോമ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായതായും ലേസര്‍ മിസൈലുകള്‍ ഉപയോഗിച്ചതായും ഇന്ത്യ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ലക്ഷ്യം തെറ്റിയതായും ഇന്ത്യ പറഞ്ഞു.അതേസമയം ഇന്ത്യന്‍ പൈലറ്റിന്റെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് പാകിസ്താന്‍ സൈന്യം സൂചിപ്പിക്കുന്നത്. എന്ത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇയാളെ കൈമാറുകയെന്ന കാര്യമാണ് പരിഗണിക്കുന്നത്. യുദ്ധതടവുകാരനായി കൈമാറണോ വേണ്ടയോ എന്ന കാര്യമാണ് പരിഗണിക്കുന്നത്.

1

ഈ വിഷയത്തില്‍ ഇന്ത്യന്‍ നാവിക, കര, വ്യോമ സേനകള്‍ ഒരുമിച്ച് വാര്‍ത്താസമ്മേളനം വിളിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയവും ഇവര്‍ക്കൊപ്പം ചേരും. പാകിസ്താന്‍ പിടിയിലായ പൈലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാവും. ഇത്തരം ഗൗരവമേറിയ വിഷയമുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താന്‍ തെളിവ് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പാകിസ്താന്‍ നടപടിയെടുക്കുമെന്നാണ് സൂചന. പുല്‍വാമയില്‍ കൊല്ലപ്പെട്ട ബബ്ലു സാന്ദ്രയുടെ ഭാര്യയും ഇന്ത്യ-പാക് ബന്ധത്തില്‍ സമാധാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധനമാനെ തിരിച്ചുകിട്ടാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!

അതിര്‍ത്തി പുകയുമ്പോഴും മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍; രൂക്ഷ വിമര്‍ശനംഅതിര്‍ത്തി പുകയുമ്പോഴും മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍; രൂക്ഷ വിമര്‍ശനം

English summary
willing to return indian pilot pak foreign minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X