കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയിൽ വിംബിൾഡൺ റദ്ദാക്കി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യം

Google Oneindia Malayalam News

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വിംബിൾഡൺ റദ്ദാക്കി. ലോകത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. ഏറ്റവും വലിയ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റ് ലോക മഹായുദ്ധത്തിന് ശേഷം ആദ്യമാണ് നടക്കാതിരിക്കുന്നത്. അടിയന്തര യോഗത്തിന് ശേഷം ആൾ ഇംഗ്ലണ്ട് ക്ലബ്ബാണ് 2020 ലെ വിംബിൾഡൺ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ജൂൺ 29നാണ് വിംബിൾഡൺ തുടങ്ങേണ്ടിയിരുന്നത്.

അഞ്ച് ട്രെയിനുകളും നിസാമുദ്ദീനിലെത്തിയവർക്കൊപ്പം സഞ്ചരിച്ച ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തിൽഅഞ്ച് ട്രെയിനുകളും നിസാമുദ്ദീനിലെത്തിയവർക്കൊപ്പം സഞ്ചരിച്ച ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തിൽ

2021ലെ വിംബിൾഡൺ ടൂർണമെന്റിന്റെ തിയ്യതിയും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലൈ 11 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 1877ൽ തുടക്കം കുറിച്ച ടൂർണമെന്റ് നേരത്തെ ഒന്നാം ലോക മഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും സമയത്ത് യഥാക്രമം 1914ലും 1947ലുമാണ് നേരത്തെ വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കിയിട്ടുള്ളത്. വിംബിൾഡണിൽ പുരുഷ സിംഗിൽസിൽ നൊവാക് ദ്യോക്കോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്പുമാണ് നിലവിലെ ചാമ്പ്യൻമാർ.

wimbledon-

കൊറോണ വൈറസ് വ്യാപനത്തോടെ ടോക്യോ ഒളിംപിക്സ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങളാണ് ലോകത്ത് നീട്ടിവെച്ചത്. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസും നീട്ടിവെച്ചിരുന്നു. മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന മത്സരം സെപ്തംബറിലേക്കാണ് മാറ്റിയത്. എന്നാൽ ഒരു വർഷത്തെ മത്സരം തന്നെ മാറ്റിവെക്കുന്ന ആദ്യ കായിക മത്സരം വിംബിൾഡൺ തന്നെയാണ്. ന്യൂയോർക്കിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ വരെ യുഎസ് ഓപ്പൺ മത്സരങ്ങളും നടക്കാനിരിക്കുന്നുണ്ട്.

24 മണിക്കൂറിനുള്ളിൽ 500 പേരാണ് ബ്രിട്ടനിൽ മാത്രം മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 2, 352 ആയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 31 വരെയുള്ള കാലയളവിൽ രോഗം സ്ഥിരീകരിച്ചവരിൽ 2, 352 പേരാണ് മരിച്ചതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് 29, 474 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.ഡിസംബർ മാസത്തോടെ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ബാധിച്ച് 44, 216 പേരാണ് മരിച്ചത്. 885,689 പേർക്ക് ഇതിനകം ലോകത്ത് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പിലേയും പോലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന്ആരോഗ്യ വകുപ്പിലേയും പോലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന്

English summary
Wimbledon Canceled for first time since world War Second, over Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X